സംഭവം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു. വടകര മന്ദരത്തൂർ സ്വദേശിനി തങ്കമണിയാണ് മരിച്ചത് 49 വയസായിരുന്നു. ഗർഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ചികിൽസാ പിഴവ് കാരണം കുടലിൽ പഴുപ്പ് വരികയും തുടർന്നു വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കുകയുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു.
ശസ്ത്രക്രിയക്കായി ഈ മാസം 5 നാണ് തങ്കമണിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നത് 8 നായിരുന്നു ശസ്ത്രകിയ തുടർന്ന് വാർഡിലേക്ക് മാറ്റിയെങ്കിലും പനിയും വിറയലും കലശലായി.
വീണ്ടും പരിശോധിച്ചപ്പോഴാണ് ആദ്യശസ്ത്രക്രിയയിൽ കുടലിന് ക്ഷതം പറ്റിയതായി കണ്ടെത്തിയത് അവിടെ രൂപപ്പെട്ട പഴുപ്പ് ഒഴിവാക്കാൻ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് നിർദേശിച്ചു ഇതിൻ്റെ അടിസ്ഥാനത്തിൽ 11 ന് വീണ്ടും ശസ്ത്രക്രിയ നടത്തിയെങ്കിലും രാത്രിയോടെ രോഗി മരണപ്പെടുകയായിരുന്നു.
ആദ്യശസ്ത്രക്രിയയിലെ പിഴവാണ് കുടലിൽ പ്രശ്നമുണ്ടാവാൻ കാരണമെന്ന് വ്യക്തമായതിനെ തുടർന്നാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.

