” കമ്മ്യൂണിസ്റ്റ് പച്ചഅഥവാ അപ്പ “ജനുവരി 3-ന്.

0

കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്യുന്ന “കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ ” ജനുവരി മൂന്നിന് പ്രദർശനത്തിനെത്തുന്നു.

സുഡാനി ഫ്രം നൈജീരിയ എന്ന ആദ്യ സിനിമയിലൂടെ അവാർഡുകൾ വാരിക്കൂട്ടിയ സംവിധായകൻ സക്കരിയ നായകനാവുന്ന ഈ മുഴുനീള സറ്റയറിക്കൽ കോമഡി ചിത്രത്തിൽ അൽത്താഫ് സലിം, നസ്ലിൻ, ജമീല സലീം, സജിൻ ചെറുകയിൽ, സരസ ബാലുശ്ശേരി, രഞ്ജി കൺകോൾ, വിജിലേഷ്, ബാലൻ പാറക്കൽ, ഷംസുദ്ദീൻ മങ്കരത്തൊടി, അശ്വിൻ വിജയൻ, സനന്ദൻ, അനുരൂപ്, ഹിജാസ് ഇക്ബാൽ, വിനീത് കൃഷ്ണൻ, അനിൽ. കെ, കുടശ്ശനാട്‌ കനകം തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഹരിത പ്രൊഡക്ഷൻസി​ന്റെ ബാനറിൽ സൽവാൻ നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണംഷാഫി കോറോത്ത് നിർവ്വഹിക്കുന്നു.

നിഷാദ് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീഹരി നായർ സംഗീതം പകരുന്നു. കെ എസ് ചിത്ര, ഗോവിന്ദ് വസന്ത, ബെന്നി ഡയാൽ, ഡി.ജെ ശേഖർ എന്നിവരാണ് ​ഗായകർ.എഡിറ്റിങ്-നിഷാദ് യൂസഫ്,പ്രൊഡക്ഷൻ കൺട്രോളർ-ഗിരീഷ് അത്തോളി,ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം,കല-അനീസ് നാടോടി,മേക്കപ്പ്- റബീഷ് ബാബു .പി,വസ്ത്രാലങ്കാരം-ഇർഷാദ് ചെറുക്കുന്ന്, സൗണ്ട് ഡിസൈൻ-പി.സി വിഷ്ണു, ആർട്ട്-അസീസ് കരുവാരക്കുണ്ട്, സ്റ്റിൽസ്- അമൽ സി സദർ,കൊറിയോഗ്രാഫി- ഇംതിയാസ് അബൂബക്കർ, വി .എഫ് .എക്സ്-എഗ്ഗ് വൈറ്റ് വി.എഫ്.എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഹാരിസ് റഹ്മാൻ,ഡി. ഐ-മാഗസിൻ മീഡിയ, ടൈറ്റിൽ ഡിസൈൻ- സീറോ ഉണ്ണി, ഡിസൈൻ-യെല്ലോ ടൂത്ത്,പി ആർ ഒ-എ എസ് ദിനേശ്.

Leave A Reply

Your email address will not be published.