കോഴിക്കോട് ജില്ലയിലെ വിവിധ മേഖലകളിൽ നടന്നു വരുന്ന പരിസ്ഥിതി സംരക്ഷണ ജനകീയ പ്രക്ഷോഭങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ സമീപനം ആശാസ്യമല്ലെന്ന് സിപിഐ ജില്ലാ കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു.
വികസനത്തിന്‍റെ പേരിൽ അശാസ്ത്രീയമായ രീതിയിൽ കുന്നിടിക്കലും ഖനനവും കുടിവെള്ള സ്രോതസ്സുകൾ ഉൾപ്പെടെയുള്ള ജലാശയങ്ങൾ നികത്തുന്നതും ജില്ലയിൽ ഏറിവരികയാണ്.
പരിസ്ഥിതിയെ കൂടി കണക്കിലെടുത്തുകൊണ്ടും അപകട സാധ്യത സംബന്ധിച്ച് ശാസ്ത്രീയ നിരീക്ഷണങ്ങൾ നടത്തിയ ശേഷവും മാത്രമേ ഇത്തരം പ്രവർത്തനങ്ങൾക്ക് അനുമതി നൽകാവൂ.
പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തെ ബാധിക്കുന്ന തരത്തിൽ പ്രകൃതി ചൂഷണം നടത്തരുത്. സർക്കാർ സംവിധാനങ്ങൾ പരിസ്ഥിതിക സൗഹൃദ വികസന നയങ്ങൾക്കായി നിലകൊള്ളണം.
ജനകീയ താൽപര്യം മുൻനിർത്തിയുള്ള പരിസ്ഥിതി പ്രക്ഷോഭങ്ങളെ പാർട്ടി പിന്തുണക്കുന്നു. പരിഹാരത്തിനായുള്ള സർക്കാർ ഇടപെടൽ ഉണ്ടാ വണം.
ബന്ധപ്പെട്ട എല്ലാവരെയും കേൾക്കാനും സർവ്വകക്ഷിയോഗം വിളിച്ച് ചേർക്കാനും അധികൃതർ തയ്യാറാക്കണം. യോഗത്തിൽ പി.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ.കെ.ബാലൻ റിപ്പോർട്ട് അവതരിപ്പിച്ചു. സത്യൻമൊകേരി, അഡ്വ : പി.വസന്തം, ടിവി ബാലൻ, ഇ.കെ.വിജയൻ, MLA, ടി.കെ.രാജൻമാസ്റ്റർ, അഡ്വ :പി ഗവാസ് എന്നിവർ പ്രസംഗിച്ചു