എം . ടി. ഫോട്ടോ പ്രദർശനം 18 മുതൽ 22 വരെ

0

കോഴിക്കോട്: മലയാളി ഹൃദയത്തിലേറ്റിയ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ ജീവിതത്തിലെ അസുലഭ നിമിഷങ്ങൾ ഉൾക്കൊള്ളുന്ന ചിത്രങ്ങളുടെ പ്രദർശനം സീനിയർ ജേർണലിസ്റ്റ്സ് ഫോറം കേരള ജില്ലാ കമ്മറ്റി സംഘടിപ്പിക്കും.

ജനുവരി 18 മുതൽ 22 വരെ ആർട്ട് ഗാലറിയിലാണ് പ്രദർശനം അരങ്ങേറുക. കേരളത്തിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിലെ പ്രശസ്തരായ ഫോട്ടോഗ്രാഫർമാർ പലപ്പോഴായി പകർത്തിയ ചിത്രങ്ങളാണ് ഒന്നിച്ചൊരു വേദിയിൽ പ്രദർശനത്തിനെത്തുന്നത്.

എം.ടി.യുടെ ജീവിതത്തിലെ പല ഘട്ടങ്ങൾ അറിഞ്ഞനുഭവിക്കാനുള്ള അസുലഭ സന്ദർഭമായിരിക്കും പ്രദർശനം.

കഥാകാരനെ കുറിച്ചുള്ള ഡോക്യുമെൻ്ററി, പ്രഭാഷണങ്ങൾ തുടങ്ങിയവും ഫോട്ടോ പ്രദർശനത്തിൻ്റെ ഭാഗമായി നടക്കുന്ന ‘എം.ടി. സ്മൃതി ‘യെന്ന സാംസ്കാരിക സായാഹ്നത്തിൽ ഉണ്ടാവും.

Leave A Reply

Your email address will not be published.