ബേപ്പൂര്‍ ബ്രേക്ക്‌വാട്ടറിൽ നടന്ന സിറ്റ് ഓൺ ഡബിൾസ്, മിക്സഡ് കയാക്കിങ് മത്സരം കാണികൾക്കിടയിൽ ആവേശമായി.
മെൻ ഡബിൾസ്, വിമൻ ഡബിൾസ്, മിക്‌സഡ് ഡബിൾസ് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്.
പുരുഷ വിഭാഗം ഡബിൾസിൽ ആല്‍ബര്‍ട്ട് രാജ്, അരുണ്‍ ടി കൂട്ടുകെട്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടുപേരും കയാക്കിങ് താരങ്ങളാണ്.
പ്രാദേശിക മത്സരാർത്ഥികൾക്ക് കൂടി അവസരം നല്‍കിയ മത്സരത്തിൽ 33 ടീമുകൾ തുഴയെറിഞ്ഞു.
ഓളപ്പരപ്പിലെ സാഹസികതയും പരിശീലന മികവുമാണ് സിറ്റ് ഓൺ കയാക്കിങ്ങ് മത്സരത്തെ ജനപ്രിയമാക്കുന്നത്.