കോഴിക്കോട് : മാങ്കാവ് പ്രസ്റ്റീജ് സ്കൂളിൽ സൈലം ട്രോഫിക്ക് വേണ്ടിയുള്ള 28 -ാമത് നാഷണൽ സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു.
അറുനൂറോളം കായിക താരങ്ങൾ പങ്കെടുക്കുന്നു. ത്രോബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡണ്ട് ഡോ. എസ്. മണി ഉദ്ഘാടനം ചെയ്തു.
ത്രോബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ കെ .എം . ഗോവിന്ദരാജ് അധ്യക്ഷനായ ചടങ്ങിൽ വെച്ച് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ. രാജഗോപാൽ ത്രോബോൾ ഫെഡറേഷൻ ഓഫ് കേരള പ്രസിഡണ്ട് തനൂജ നുജൂമിന് നൽകി സുവനീർ പ്രകാശനം ചെയ്തു.
പ്രസ്റ്റീജ് പബ്ലിക് സ്കൂൾ പി.ടി.എ. പ്രസിഡണ്ടും സംഘാടക സമിതിയുടെ ചെയർമാനുമായ യൂനുസ് ആലൂർ മുഖ്യപ്രഭാഷണം നടത്തി.
യുവജന – കായിക മന്ത്രാലയം മുൻ അഡീഷണൽ ഡയറക്ടർ എസ്. നജ്മുദ്ദീൻ, പ്രസ്റ്റീജ് പബ്ലിക് സ്കൂൾ മാതൃസമിതി ചെയർപേഴ്സൺ ഹലീമ, ത്രോബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ ട്രഷറർ ഡോ. കെ. രാമു എന്നിവർ ആശംസയർപ്പിച്ചു.
സംഘാടക സമിതി ജനറൽ കൺവീനറും പ്രസ്റ്റീജ് പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ നിയാസ് ചിറക്കര സ്വാഗതവും ത്രോബോൾ ഫെഡറേഷൻ ഓഫ് കേരള സെക്രട്ടറി ഇ.കോയ നന്ദിയും പറഞ്ഞു. ചാമ്പ്യൻഷിപ്പ് ഇന്ന് ( 5/1/25) അവസാനിക്കും.