സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന താലൂക്ക്തല കരുതലും കൈത്താങ്ങും അദാലത്തില്‍ പുതിയ പരാതികള്‍ കൂടി. മുന്‍കൂട്ടി ലഭിച്ച 142 പരാതികള്‍ക്ക് പുറമെ 194 പരാതികളാണ് അദാലത്ത് ദിവസം അദാലത്തിന്റെ പരിഗണനയിലേക്കായി വന്നത്.
ഓണ്‍ലൈനായി ലഭിച്ച പരാതികളില്‍ 14 പരാതികള്‍ പരിഗണിക്കേണ്ട വിഷയവുമായി ബന്ധപ്പെട്ടതല്ലാത്തതിനാല്‍ നിരസിച്ചു.
മുന്‍കൂട്ടി ലഭിച്ച പരാതികളില്‍ 80 പരാതികള്‍ പരിഹരിച്ചു. 48 പരാതികള്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു.
സുൽത്താൻ ബത്തേരി അദാലത്ത് ഉദ്ഘാടന ചടങ്ങിൽ വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷന്‍, സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്‍ എന്നിവടങ്ങളിലെ വിവിധ ധനസഹായങ്ങളും നഷ്ടപരിഹാരങ്ങളും, മുന്‍ഗണന വിഭാഗത്തില്‍ 13 റേഷന്‍ കാര്‍ഡുകളും വിതരണം ചെയ്തു.
എല്ലാ പരാതികളും ഒരു വേദിയില്‍ ഒരേ സമയം തീര്‍ക്കാന്‍ കഴിയില്ല. അദലാത്തില്‍ വന്ന പരാതികളില്‍ കാലതാമസമില്ലാതെ നടപടിയെടുക്കുകയെന്നതാണ് അടുത്ത ഘട്ടം.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവരുടെ പരാതികള്‍ അദാലത്തില്‍ നേരിട്ടും പരിഗണിക്കുന്നുണ്ട്.
വ്യത്യസ്ത സ്വഭാവമുള്ള പരാതികളാണ് ജില്ലയില്‍ നിന്നും കൂടുതലായി ലഭിക്കുന്നത്.
ഭൂമി പ്രശ്നം, നികുതി സ്വീകരിക്കാത്ത പ്രശ്നം എന്നിവയെല്ലാം റവന്യുവകുപ്പിന്റെയും വനംവകുപ്പിന്റെയും സംയുക്ത നടപടികളിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്.