ചെറുതോണികളിലെത്തി കാണികളിൽ ആവേശത്തിന്റെ വലയെറിഞ്ഞ് തദ്ദേശീയരായ മത്സ്യത്തൊഴിലാളികൾ.
ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് സീസൺ നാലിൽ ശനിയാഴ്ച വൈകീട്ട് നടന്ന വാശിയേറിയ വലയെറിയൽ മത്സരത്തിൽ വലയിൽ 880 ഗ്രാം മത്സ്യവുമായെത്തിയ മുഹമ്മദ് കോയ, ടി ഹംസ എന്നിവർ വിജയികളായി.
ബ്രേക്ക് വാട്ടറിൽ നടന്ന മത്സരത്തില്‍ പതിനാറു ടീമുകളാണ് പങ്കെടുത്തത്. രണ്ടുപേരടങ്ങുന്ന ടീം നിശ്ചിത ചുറ്റളവിൽനിന്നും നിശ്ചിത സമയത്തിനുള്ളിൽ മത്സ്യവുമായി വരുന്നതാണ് മത്സരം.
മത്സ്യത്തൊഴിലാളികളുടെ കഴിവുകൾ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് മത്സരത്തിലൂടെ ഉദ്ദേശിക്കുന്നത്.