“കേരള ഈസ് റിയലി വർത്ത് ഇനഫ് ടു കോൾ ആസ് ഗോഡ്സ് ഓൺ കൺട്രി,” ബേപ്പൂർ മറീനയിലെ ജനാരവം നോക്കി ദൽഹി സ്വദേശി ഇഷ സോണി വിസ്മയത്തോടെ പറഞ്ഞു.
നവവധുവായ ഇഷ ഭർത്താവ് ആദിത്യരാജ് കോലിയ്ക്കൊപ്പം ആദ്യമായാണ് കേരളം സന്ദർശിക്കുന്നത്.
രണ്ടു പേർക്കും ബേപ്പൂർ ഫെസ്റ്റ് പുത്തനനുഭവമായി. ദൽഹിയിൽ നിന്നും കോയമ്പത്തൂർ വഴി കൊച്ചിയിൽ എത്തിയ ഇരുവരും ബേപ്പൂർ വാട്ടർ ഫെസ്റ്റിനെക്കുറിച്ചു കേട്ട് കോഴിക്കോട്ടേക്ക് തിരിക്കുകയായിരുന്നു.
കേരളത്തിൻ്റെ പച്ചപ്പും കോഴിക്കോടിൻ്റെ ആതിഥ്യ മര്യാദയും ഏറെ ഇഷ്ടമായെന്ന് പറഞ്ഞ കോലി ആലപ്പുഴ കൂടി സന്ദർശിച്ചശേഷമേ നാട്ടിലേയ്ക്ക് മടങ്ങുകയുള്ളൂ എന്ന് വ്യക്തമാക്കി.
“ആദ്യമായാണ് ഞങ്ങൾ കേരളത്തിൽ വരുന്നത്. പക്ഷേ എന്ന തോന്നൽ ഇവിടെ ഒരിടത്ത് നിന്നും അനുഭവപ്പെട്ടില്ല,” സോഫ്റ്റ്‌വെയർ എഞ്ചിനിയറായ കോലി പറഞ്ഞു.
ഫെസ്റ്റിൻ്റെ ഭാഗമായി ഒരുക്കിയ എയർഷോ ആസ്വദിച്ച കണ്ട യുവദമ്പതികൾ ആവേശം മൂത്ത് പട്ടം പറത്തലിൽ ഒരു കൈ പരീക്ഷിച്ചാണ് ബേപ്പൂർ വിട്ടത്.