സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കാണാതെ പുറത്ത്

0

സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി. ആറ് വിക്കറ്റിനാണ് ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്.

ഇതോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പര ഓസീസ് 3 – 1 ന് സ്വന്തമാക്കി.തുടർച്ചയായ രണ്ടാം പരാജയത്തോടെ ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനൽ കാണാതെ പുറത്തായി.

141 ന് 6 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച സന്ദർശകർ 157 റൺസിന് പുറത്തായി.

ഇതോടെ ഓസീസിൻ്റെ വിജയലക്ഷ്യം 162 റൺസായി.ഒരു വേള ഓസീസ് 58 ന് 3 എന്ന നിലയിലായെങ്കിലും പരിക്കേറ്റ ബുംമ്രയുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയായി.

സ്കോർ – ഇന്ത്യ.ഒന്നാം ഇന്നിംഗ്സ് – 185രണ്ടാം ഇന്നിംഗ്സ് – 157ഓസ്ട്രേലിയ -ഒന്നാം ഇന്നിംഗ്സ് – 181രണ്ടാം ഇന്നിംഗ്സ് – 162/4.

Leave A Reply

Your email address will not be published.