ഹോമിയോ കോളജ് സുവര്‍ണജൂബിലി: സ്വാഗതസംഘം രൂപീകരിച്ചു

0

കോഴിക്കോട്: ഗവ.ഹോമിയോപ്പതിക് മെഡിക്കല്‍ കോളജിന്റെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു.

യോഗം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു.

സുവര്‍ണജൂബിലി ആഘോഷത്തിന്റെ പേര് ‘അലോക’ എം.പി അനാഛാദനം ചെയ്തു.

പ്രിന്‍സിപ്പല്‍ ഡോ. പി. കൃഷ്ണന്‍ അധ്യക്ഷനായി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.പി രാജേഷ്‌കുമാര്‍, ആരോഗ്യ സര്‍വകലാശാല സെനറ്റ് അംഗം ഡോ. വി. സുരേശന്‍, സംസ്ഥാന ഹോമിയോപ്പതി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സി. സുന്ദരേശന്‍, ഹോമിയോ ഡി.എം.ഒ ഡോ.കവിത പുരുഷോത്തമന്‍, ഡോ. ഇസ്മായീല്‍ സേട്ട്, ഡോ. ടി. അബ്ദുറഹിമാന്‍, ഡോ. ഗീത ജോസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.കെ.എല്‍ നിമ്മിമോള്‍, കോളജ് യൂണിയന്‍ ചെയര്‍ പേഴ്‌സണ്‍ അമല്‍ഡ ആന്റണി, ഡോ.രതീഷ് കുമാര്‍, പി.പി സുധാകരന്‍, ഡോ.അരുണ്‍ കൃഷ്ണന്‍, നിഷാന്ത് സംസാരിച്ചു.

സ്വാഗതസംഘം ഭാരവാഹികള്‍: ഡോ. ടി.കെ വിജയന്‍ (ചെയര്‍മാന്‍), ഡോ. പി. കൃഷ്ണന്‍ (വൈസ് ചെയര്‍മാന്‍), ഡോ. എം.സി സനില്‍കുമാര്‍ (ട്രഷറര്‍), ഡോ. കെ.എല്‍ നിമ്മിമോള്‍ (ട്രഷറര്‍).

Leave A Reply

Your email address will not be published.