നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തില്‍ അറസ്റ്റിലായ പിവി അൻവർ എംഎല്‍എക്ക് ജാമ്യം അനുവദിച്ചു.
നിലമ്പൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.അൻവറടക്കം 11 പേർക്കെതിരെയാണ് കേസ് എടുത്തിരുന്നത്.
കേസില്‍ അൻവറാണ് ഒന്നാം പ്രതി. കൃത്യനിർവഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത് ഇന്നലെ അറസ്റ്റ് ചെയ്തത്.
പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചുവെന്നു അൻവറിനെതിരെ എഫ്ഐആറില്‍ പരാമർശമുണ്ടായിരുന്നു