വയനാട് ജീവനൊടുക്കിയ ഡി.സി.സി ട്രഷറർ എൻ.എം.വിജയന്റെ കത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ പരാമർശം.

0

വയനാട് ജീവനൊടുക്കിയ ഡി.സി.സി ട്രഷറർ എൻ.എം.വിജയന്റെ കത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ പരാമർശം.

നിയമനത്തിനെന്ന പേരിൽ പണംവാങ്ങിയത് എംഎൽഎയുടെ നിർദേശപ്രകാരമാണെന്ന് കത്തിൽ പറയുന്നു.

സാമ്പത്തിക ബാധ്യതകൾ, ബാധ്യത എങ്ങനെയുണ്ടായി, ആരൊക്കെയാണ് അതിനു പിന്നിൽ എന്നിവയെല്ലാം വിശദമായി കുറിക്കുന്ന എട്ടു പേജുള്ള കത്താണ് പുറത്തു വന്നത്.

വലിയ ബാധ്യതകൾ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞുനോക്കിയില്ലെന്നും കത്തിൽ പറയുന്നു.

ബത്തേരിയിലെ രണ്ട് സഹകരണബാങ്കുകളുടെ നിയമനവുമായി ബന്ധപ്പെട്ടാണ് കത്തിൽ പരാമർശിക്കുന്നത്.

നിയമനവുമായി ബന്ധപ്പെട്ട് പലരിൽ നിന്നും പണം വാങ്ങിയിരുന്നു. എന്നാൽ നിയമനം നൽകാനായില്ല. നേതാക്കളുടെ നിർദേശപ്രകാരം പാർട്ടി ആവശ്യത്തിനായി പണം വാങ്ങിയെങ്കിലും, ഒടുവിൽ ആ ബാധ്യതകളെല്ലാം ഡിസിസി ട്രഷററായ തന്റെ തലയിൽ മാത്രമായി.

ആരും തന്നെ തിരിഞ്ഞുനോക്കിയില്ല എന്നും കെപിസിസി പ്രസിഡൻ്റിന് എഴുതി കത്തിൽ പറയുന്നു. കത്തിൽ ബാധ്യതകളെല്ലാം അക്കമിട്ട് നിരത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.