വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

0

സംഭരകത്വ പരിശീലനം നല്‍കി

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോ-ഓപ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് സ്വയം തൊഴില്‍ വായ്പയെടുക്കുന്നവര്‍ക്കായി സംരംഭകത്വ പരിശീലനം നല്‍കി. സംരംഭം ഫലപ്രാപ്തിയിലെത്തിക്കാന്‍ നിയമ സാധ്യതകളും അക്കൗണ്ടിങ്ങിലും സംരംഭകരെ പ്രാപ്തരാക്കുകയാണ് പരിശീലന ലക്ഷ്യം. പരിശീലനം പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളു ഉദ്ഘാടനം ചെയ്തു. മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണത്തിന്റെ ഭാഗമായി ഡബ്ല്യു.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ്, പാലത്തടത്തില്‍ മൂന്ന് കോടി രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. കെ.എസ്.ബി.സി.ഡി.സി ചെയര്‍മാന്‍ അഡ്വ.കെ.പ്രസാദ് അധ്യക്ഷനായ പരിപാടിയില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം വി.പി.കുഞ്ഞികൃഷ്ണന്‍, മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ.രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍ എന്നിവര്‍ കോര്‍പ്പറേഷന്റെ വിവിധ വായ്പാ വിതരണം നടത്തി. കെ.എസ്.ബി.സി.ഡി.സി ജില്ലാ മാനേജര്‍ ക്ലീറ്റസ് ഡിസില്‍വ, മാനന്തവാടി ഉപജില്ലാ മാനേജര്‍ ബിന്ദുവര്‍ഗ്ഗീസ്, നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ദിശ സുല്‍ത്താന്‍ ബത്തേരി എച്ച്.ആര്‍.മാനേജര്‍ എം.പി.സാജിദ്, കെ.എസ്.ബി.സി.ഡി.സി പ്രോജക്ട് മാനേജര്‍ പി.എസ്.പ്രശോഭ്, ഡബ്ല്യു.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പി.എ.ജോസ് എന്നിവര്‍ ക്ലാസ്സെടുത്തു.

പ്രയുക്തി തൊഴില്‍ മേള 11 ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസു സംയുക്തമായി ജനുവരി 11 ന് മാനന്തവാടി ന്യൂമാന്‍സ് കോളെജില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. തൊഴില്‍ മേളയില്‍ 700 ലധികം തൊഴിലവസരങ്ങള്‍ ലഭ്യമാകും. ഉദ്യോഗാര്‍ത്ഥികള്‍ https://forms.gle/9m trqdnxfvNFKJYr രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ – 04936 202534, 04935 246222.

തെങ്ങുംമുണ്ട-പാണ്ടംങ്കോട് കനാല്‍ റോഡ് അടച്ചിടും

ബാണാസുര സാഗര്‍ പ്രൊജക്ട് കാപ്പു കുന്ന് വിതരണ കനാല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറ – പന്തിപ്പൊയില്‍ റോഡില്‍ തെങ്ങുംമുണ്ട – പാണ്ടംങ്കോട് കനാല്‍ റോഡ് ജനുവരി ഏഴ് മുതല്‍ 25 വരെ അടച്ചിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

നിക്ഷയ് ശിവിര്‍: ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ക്ഷയരോഗ നിവാരണത്തിന്റെ ഭാഗമായുള്ള നിക്ഷയ് ശിവിര്‍- 100 ദിന ക്ഷയരോഗ നിര്‍മാര്‍ജ്ജന ക്യാമ്പയിനോടനുബന്ധിച്ച് ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജനുവരി 11 ന് രാവിലെ 10 ന് മീനങ്ങാടി സെന്റ് ഗ്രിഗോറിയോസ് ടീച്ചര്‍ ട്രെയിനിങ് കോളേജില്‍ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒരു സ്ഥാപനത്തില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികളടങ്ങുന്ന ഒരു ടീമിന് ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. ക്ഷയരോഗമുക്ത ജില്ലക്കായി വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. മത്സര വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ്, മെമന്റോ എന്നിവ നല്‍കും. ഫോണ്‍- 9847162300,9349714000

ജൈവ മാലിന്യ സംസ്‌കരണ സര്‍വ്വെ ഉദ്ഘാടനം ചെയ്തു

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിതകര്‍മ്മ സേനയുമായി സംയോജിച്ച്ജൈവമാലിന്യ സംസ്‌കരണം വീടുകളില്‍ ഉറപ്പാക്കുന്നതിനുള്ള സര്‍വ്വെയുടെ ജില്ലാതല ഉദാഘാടനം അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ നിര്‍വഹിച്ചു. ബയോബിന്‍ ജൈവമാലിന്യ സംസ്‌കരണ ഉപാധികളുടെ ഉപയോഗം, ലഭ്യത, ഇനോകുലത്തിന്റെ ആവശ്യകത, വീടുകള്‍, സ്ഥാപനങ്ങളില്‍ ഹരിതകര്‍മ സേനയുടെ സഹകരണത്തോടെ നടപ്പാക്കുകയാണ് സര്‍വ്വെയിലൂടെ. ജനുവരി 12 വരെ വീടുകള്‍ കേന്ദ്രീകരിച്ച് സര്‍വ്വെ നടക്കും. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍ അധ്യക്ഷനായി പരിപാടിയില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജാറാണി, എഡിഎംസി വി.കെ റജീന, ശുചിത്വമിഷന്‍ എഡിഎംസി റഹീം ഫൈസല്‍, കല്‍പ്പറ്റ നഗരസഭാ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എ.വി ദീപ, ജില്ലാ പ്രോഗ്രാം മാനേജര്‍ പി. ഹുദൈഫ്, ടി.വി സായ് കൃഷ്ണ, ബ്ലോക്ക് കോ-ഓഡിനേറ്റര്‍മാരായ എം.എസ് മഹിജ, അതുല്യ, വിദ്യ മോള്‍ എന്നിവര്‍ പങ്കെടുത്തു.

സെപഷല്‍ സ്‌കൂള്‍ പാക്കേജിന് അപേക്ഷിക്കാം

പൊതുവിദ്യാഭ്യാസ വകുപ്പ് ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്പെഷല്‍ സ്‌കൂളുകള്‍ക്കുള്ള പ്രത്യേക പാക്കേജിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുള്ള സ്‌കൂളുകള്‍ ജനുവരി 10 നകം http:/www.ssportal.kerala.gov.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍ 04936-202593

ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ഖരമാലിന്യ-ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ പരിശോധനകള്‍ക്കായി ടെക്നിക്കല്‍ അസിസ്റ്റന്റുമാരെ താത്ക്കാലികമായി നിയമിക്കുന്നു. മൂന്ന് ഒഴിവുകളാണുളളത്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സിവില്‍, കെമിക്കല്‍, എന്‍വയോണ്‍മെന്റല്‍ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ 50 ശതമാനത്തില്‍ കുറയാത്ത ബി.ടെക് ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 25000 രൂപ വേതനം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ജനുവരി ഒന്‍പതിന് ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കല്‍പ്പറ്റ ജില്ലാ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം. ജില്ലയില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക്- വേേു:െ//സുെരയ.സലൃമഹമ.ഴീ്.ശി. ഫോണ്‍- 04936 203013

കിക്മയില്‍ സൗജന്യ പരിശീലനം

സഹകരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) ജനുവരി 25 ന് നടക്കുന്ന സി-മാറ്റ് പരീക്ഷയുടെ ഭാഗമായി സൗജന്യ പരിശീലനം നല്‍കുന്നു. സി-മാറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് https://bit.ly/cmat25 മുഖേന ഓണ്‍ലൈന്‍ പരിശീലനത്തില്‍ പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കും . കൂടുതല്‍ വിവരങ്ങള്‍ക്ക് 8548618290, 8281743442.

നഴ്‌സ് നിയമനം

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രൈമറി പാലിയേറ്റീവ് യൂണിറ്റിലെ കമ്മ്യൂണിറ്റി നഴ്സ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എഎന്‍എം/ജെപിഎച്ച്എന്‍/ജിഎന്‍എം/ബിഎസ്‌സി നഴ്സിങ്, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ബിസിസിപി/സിസിസിപിാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജനുവരി 16 ഉച്ചക്ക് രണ്ടിന് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണം.

രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ റദ്ദായവര്‍, 2024 ഡിസംബര്‍ 31 നകം 50 വയസ്സ് പൂര്‍ത്തിയാകാത്തവരുമായ ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റിയോടെ രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം. ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ടോ/മറ്റാരെങ്കിലും മുഖേനയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസ് മുഖേന മാര്‍ച്ച് 18 നകം രജിസ്ട്രേഷന്‍ പുതുക്കണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

ഏട്ടിന് സൊസൈറ്റി രജിസ്‌ട്രേഷന്‍ ഉണ്ടാവില്ല

ജനുവരി എട്ടിന് സൊസൈറ്റി രജിസ്‌ട്രേഷന്‍ ഉണ്ടാവില്ലെന്നും ഒന്‍പതിന് രജിസ്‌ട്രേഷന്‍ നടക്കുമെന്നും ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു

ടെന്‍ഡര്‍ നോട്ടീസ്

മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 100 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുളള സ്ഥാപനങ്ങള്‍, വ്യക്തികള്‍,അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 15 ന് ഉച്ചക്ക് 12.30 ന് മാനന്തവാടി അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസ്, പീച്ചംകോട്, തരുവണ വിലാസത്തില്‍ ലഭിക്കണം. ഫോണ്‍- 04935 240754, 9562663356.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ദ്വാരക-പുലിക്കാട് റോഡ്, മംഗലശേരി മലഭാഗം, പീച്ചങ്കോട്, അരിമന്ദം പ്രദേശങ്ങളില്‍ ഇന്ന് (ജനുവരി 7) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.