കോഴിക്കോട് : ലോ കോളേജിൽ കെ.എസ്.യുവിന്റെ കൊടിതോരങ്ങൾ നശിപ്പിച്ചും ഒന്നാം വർഷ വിദ്യാർത്ഥികളെ നിരന്തരമായി ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും എസ്എഫ്ഐ ക്യാമ്പസിന്റെ സമാധാനന്തരീക്ഷം തകർക്കുയാണെന്ന് കെ.എസ്. യു ജില്ലാ പ്രസിഡണ്ട് വി.ടി സൂരജ് ആരോപിച്ചു
ഒന്നാംവർഷ വിദ്യാർഥി അമൽ ജോസഫിനെ മർദ്ദിക്കാൻ നേതൃത്വം കൊടുത്തത് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ഹൃതിക്കിന്റെ നേതൃത്വത്തിലാണ്.
ലോ കോളജിന്റെ സമാധാനം അന്തരീക്ഷം തകർത്ത് ഗുണ്ടായിസത്തിന്റെ ബലത്തിൽ ഏക സംഘടനാ ക്യാമ്പസും ഏകാധിപത്യ ക്യാമ്പസും സ്ഥാപിക്കാനുള്ള എസ്.എഫ്.ഐ ശ്രമത്തെ എന്ത് വില കൊടുത്തും ചെറുത്ത് തോൽപ്പിക്കുമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ് പറഞ്ഞു.