കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ വിവിധ പി.ജി. കോഴ്സുകൾ 2024 വർഷം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ഡിസംബർ 16, 17 തീയതികളിൽ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ നടക്കും.
അർഹരായവരുടെ ലിസ്റ്റും അവർക്കുള്ള നിർദ്ദേശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾ കോളേജ് / പരീക്ഷാ കേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ലയുടെ അടിസ്ഥാനത്തിലാണ് ചടങ്ങിന് ഹാജരാകേണ്ടത്.
ചടങ്ങിന് ഹാജരാകേണ്ട തീയതി, ജില്ല, രജിസ്ട്രേഷൻ സമയം എന്നിവ ക്രമത്തിൽ :- ( ഡിസംബർ 16 ) മലപ്പുറം – രാവിലെ 9 മുതൽ 10 വരെ, കോഴിക്കോട് / വയനാട് – ഉച്ചക്ക് 1 മുതൽ 2 വരെ. ( ഡിസംബർ 17 ) തൃശ്ശൂർ / പാലക്കാട് – രാവിലെ 9 മുതൽ 10 വരെ, സർവകലാശാലാ പഠനവകുപ്പുകൾ – ഉച്ചക്ക് 1 മുതൽ 2 വരെ.