കണ്ണൂരില സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

0

കണ്ണൂരില സ്വകാര്യ ബസ് സമരം മാറ്റിവെച്ചു.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദേശാനുസരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.കെ കെ രത്‌നകുമാരിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിന്റെ തീരുമാന പ്രകാരം ഡിസംബർ 18 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു.

ചർച്ചയിലെ തീരുമാനങ്ങള്‍.

ബസ് അസോസിയേഷനുകളും ബസ് തൊഴിലാളികളും ഉന്നയിച്ച വിവിധ പ്രശ്‌നങ്ങള്‍ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് ഒരു സ്ഥിരം സമിതിയെ ചുമതലപ്പെടുത്തി.

പെറ്റി കേസ് എടുക്കുമ്ബോള്‍ ഏത് നിയമലംഘനത്തിനാണ് കേസെടുക്കുന്നത് എന്ന വിവരം ബന്ധപ്പെട്ട ജീവനക്കാരനെബോധ്യപ്പെടുത്തും.

ഏത് സാഹചര്യത്തിലും മിന്നല്‍ പണിമുടക്കുകള്‍ നടത്തുകയില്ല.

അനാവശ്യ സമരത്തിന് ആഹ്വാനം ചെയ്യുന്ന വാട്ട്‌സാപ്പ് ഗ്രൂപ്പ് അഡ്മിൻമാർക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കും

Leave A Reply

Your email address will not be published.