29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള : അങ്കമ്മാൾ ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തും

0

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിവസമായ ഇന്ന് 67 ചിത്രങ്ങൾ പ്രദർശിപ്പിക്കും.

ഹോമേജ് വിഭാഗത്തിൽ M. മോഹൻ ചിത്രം ‘രചന’, ഉത്പലേന്ദു ചക്രബർത്തി സംവിധാനം ചെയ്ത ‘ചോഘ്’, സെന്റണിയൽ Considering വിഭാഗത്തിൽ P. ഭാസ്‌കരൻ സംവിധാനം ചെയ്ത ‘മൂലധനം’ എന്നിവ ഇന്ന് പ്രദർശിപ്പിക്കുന്ന ശ്രദ്ധേയ ചിത്രങ്ങളാണ്.

മലയാള സിനിമ ടുഡേ വിഭാഗത്തിൽ കിഷ്‌കിന്ധാ കാണ്ഡത്തിന്റെ പ്രദർശനം വൈകുന്നേരം മൂന്നിന് ന്യൂ തിയേറ്ററിൽ നടക്കും. പെരുമാൾ മുരുകന്റെ ചെറുകഥയെ ആധാരമാക്കി നിർമ്മിച്ച ചിത്രമായ അങ്കമ്മാൾ വൈകുന്നേരം 6 മണിക്ക് കൈരളി തിയേറ്ററിൽ പ്രേക്ഷകർക്ക് മുന്നിലെത്തും.

നോറ മാർട്ടിറോഷ്യൻ സംവിധാനം ചെയ്ത ഷുഡ് ദി വിൻഡ് ഡ്രോപ്പ് , കൺട്രി ഫോക്കസ് വിഭാഗത്തിൽ രാവിലെ 9:30ന് നിള തിയേറ്ററിൽ പ്രദർശിപ്പിക്കും.

വൈകുന്നേരം 6 മണിക്ക് അജന്ത തിയേറ്ററിൽ ജാക്ക് ഓർഡിയാ സംവിധാനം ചെയ്ത എമിലിയ പെരെസ് പ്രേക്ഷകർക്ക് മുന്നിലെത്തും.

ഫീമെയിൽ ഗെയ്‌സ് വിഭാഗത്തിൽ യോക്കോ യമനാക സംവിധാനം ചെയ്ത ഡെസേർട്ട് ഓഫ് നമീബിയ രാവിലെ 11:45ന് നിള തിയേറ്ററിൽ പ്രദർശിപ്പിക്കും.

അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ആൻ ഓസിലേറ്റിംഗ് ഷാഡോ, ദി ഹൈപ്പർബോറിയൻസ്, ബോഡി, അപ്പുറം, ലിൻഡ, എൽബോ എന്നീ ചിത്രങ്ങളും ഇന്ന് പ്രദർശിപ്പിക്കും

Leave A Reply

Your email address will not be published.