ഫറോക്ക് : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 13ന് നടത്തുന്ന പാർലമെൻറ് മാർച്ചിന്റെ മുന്നോടിയായി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു നയിക്കുന്ന വ്യാപാര സംരക്ഷണ സന്ദേശ ജാഥ നടക്കുന്നു.
ജനുവരി 13ന് കാസർകോട് സംസ്ഥാന പ്രസിഡണ്ട് വി.കെ.സി മമ്മദ് കോയ ഉദ്ഘാടനം ചെയ്യുന്ന ജാഥയ്ക്ക് പതിനാറാം തീയതി ഫറോക്കിൽ നൽകുന്ന സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടി 51 അംഗ സംഘാടക സമിതി രൂപീകരിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം വരുൺ ഭാസ്കർ ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ ചാലിയകത്ത് അധ്യക്ഷത വഹിച്ചു.
യു. സുധർമ ,വാഴയിൽ ബാലകൃഷ്ണൻ, എം. ഗോപാലകൃഷ്ണൻ, ടി. മരക്കാർ ,എ.എം. ഷാജി എന്നിവർ സംസാരിച്ചു. ടി മധുസൂദനൻ സ്വാഗതവും കെ.വി.എം. ഫിറോസ് നന്ദിയും പറഞ്ഞു .
21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും ഭാരവാഹികളായി ചെയർമാൻ: യു. സുധർമ. വൈസ് ചെയർമാൻമാർ: ജലീൽ ചാലിൽ , സി ചന്ദ്രൻ. കെ. വി. എം. ഫിറോസ്, പ്രശാന്ത് ഫറോക്ക് ,എം. വിജയൻ, കൺവീനർ: ടി. മധുസൂദനൻ . ജോ: കൺവീനർമാർ: കെ.പി. അബ്ദുൽസലാം, കെ. അഭിലാഷ്, പ്രവീൺ കൂട്ടുങ്ങൽ, എ. എം. അബ്ദുൾ നാസർ, ടി. സുധീഷ്. ട്രഷറർ എ. എം. ഷാജി. രക്ഷാധികാരികൾ ടി. ബാലകൃഷ്ണൻ, ടി. മരക്കാർ, കെ. സോമൻ, വാഴയിൽ ബാലകൃഷ്ണൻ ,എം. ഗോപാലകൃഷ്ണൻ.