മെക് 7 നല്ല ആരോഗ്യ കൂട്ടായ്മ, വിവാദത്തിൽ കാര്യമില്ലെന്ന് മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ

0

കോഴിക്കോട് : മെക്7 ആരോഗ്യ കൂട്ടായ്മയെ പിന്തുണച്ച് മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ.

വ്യായാമം ചെയ്യുന്നതിന് എന്തിനാണ് ഒരു വിഭാഗത്തെ എടുത്തുപറയുന്നതെന്ന് അദ്ദേഹം ചോദിച്ചു.

നല്ല ആരോഗ്യ കൂട്ടായ്മയാണ് മെക് 7 എന്നാണ് താൻ മനസ്സിലാക്കുന്നത് എന്നും കോഴിക്കോട് ബീച്ചിലെ കൂട്ടായ്മ താനാണ് ഉദ്ഘാടനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പൺ സ്ഥലത്ത് എല്ലാവർക്കും കാണാവുന്ന രീതിയിലാണ് മെക് 7 പരിപാടി സംഘടിപ്പിക്കുന്നത്.

ആളുകൾക്ക് നല്ല റിസൾട്ട് ലഭിക്കുന്നതുകൊണ്ടാണ് അതിൽ പങ്കെടുക്കുന്നത്.

ഒരു സാമ്പത്തിക നേട്ടവും അതിലൂടെ ലഭിക്കുന്നില്ല. ജാതിയോ മതമോ ഒന്നും അവിടെ ചോദിക്കുന്നില്ല.

മോഹനൻ മാഷുമായി ഈ വിഷയം സംസാരിച്ചിരുന്നു ഏതെങ്കിലും സംഘടനയെക്കുറിച്ച് താൻ പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും മുൻ മന്ത്രി കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.