വയനാട് ദുരന്തത്തിൽ കേന്ദ്ര അവഗണന : സിപിഎമ്മിനൊപ്പം സമരം ചെയ്യുന്നകാര്യം മൂന്നുവട്ടം ആലോചിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ്

0

വയനാട് വിഷയത്തില്‍ കേന്ദ്ര അവഗണനയ്‌ക്കെതിരെ സിപിഎമ്മിനൊപ്പം സമരം ചെയ്യുന്നകാര്യം മൂന്നുവട്ടം ആലോചിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

വയനാട്ടിലെ കേന്ദ്ര അവഗണനയ്‌ക്കെതിരെ ആദ്യം സംസാരിച്ചത് യുഡിഎഫാണ്. മുഖ്യമന്ത്രി പറയുന്നതിന് മുമ്ബ് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്.

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ചില സര്‍ക്കാര്‍ ജീവനക്കാര്‍ തട്ടിയെടുക്കുന്നതായി പുറത്ത് വന്നിട്ട് അവരുടെ പേര് വെളിപ്പെടുത്താൻ സർക്കാർ തയാറായിട്ടില്ല.

പേര് പറഞ്ഞാല്‍ സിപിഎമ്മുമായി ബന്ധപ്പെട്ട ആളുകളുടെ വലിയ നിര തന്നെയുണ്ടാകുമെന്നും സതീശന്‍ പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ത്തുന്നത് ഭരണകക്ഷി അധ്യാപക സംഘടനയിലെ ആളുകളാണ്. അത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്.

അതുകൊണ്ടാണ് നടപടിയെടുക്കാത്തത്. നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Leave A Reply

Your email address will not be published.