മുഖ്യപരിശീലകന്‍ മികായേല്‍ സ്റ്റാറെയെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്താക്കി

0

സഹപരിശീലകരായ ബിയോണ്‍ വെസ്‌ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരേയും പുറത്താക്കിയതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌ സി സ്ഥിരീകരിച്ചു.

തുടർ തോൽവികളിലൂടെ ടീം താഴേയ്ക്ക് പോകുന്നതിനിടെയാണ് മാനേജ്മെന്റ് ഇടപെടൽ.മുഖ്യപരിശീലകന്‍ മികായേല്‍ സ്റ്റാറെ, സഹപരിശീലകരായ ബിയോണ്‍ വെസ്‌ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവര്‍ അവരുടെ ചുമതലകളില്‍ നിന്ന് ഉടനടി പ്രാബല്യത്തോടെ ഒഴിഞ്ഞതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌ സി സ്ഥിരീകരിച്ചു.

ടീമിന്റെ പുതിയ മുഖ്യ പരിശീലകനെ ക്ലബ്ബ് ഉടന്‍ പ്രഖ്യാപിക്കും.

കെ ബി എഫ്‌ സി റിസര്‍വ് ടീമിന്റെ മുഖ്യപരിശീലകനും യൂത്ത് ഡെവലപ്‌മെന്റ് ഹെഡുമായ തോമഷ് തൂഷ്, സഹപരിശീലകന്‍ ടി ജി പുരുഷോത്തമന്‍ എന്നിവര്‍ പുതിയ നിയമനം സ്ഥിരീകരിക്കുന്നത് വരെ പ്രധാന ടീമിന്റെ പരിശീലക ചുമതല വഹിക്കും.

Leave A Reply

Your email address will not be published.