വയനാട്ടില്‍ 100 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന വാഗ്ദാനത്തോട് പ്രതികരിച്ചില്ലെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്തിന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.
വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുമ്പോ ള്‍ കര്‍ണാടകയെ അറിയിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സുതാര്യമായ സ്‌പോണ്‍സര്‍ ഷിപ്പ് ഫ്രെയിം വര്‍ക്ക് തയ്യാറാക്കി വരുകയാണ്.
വൈത്തിരി താലൂക്കില്‍ കണ്ടെത്തിയ രണ്ട് സ്ഥലങ്ങളില്‍ ടൗണ്‍ ഷിപ്പ് സ്ഥാപിച്ച് പുനരധിവാസം ആലോചിക്കുന്നുണ്ട്.
കര്‍ണാടക സര്‍ക്കാരിന്റേതടക്കം എല്ലാ ഓഫറുകളും ഉറപ്പ് വരുത്തും. പ്ലാനിന്റെ ഓരോ ഘട്ടവും ട്രാക്ക് ചെയ്യാവുന്ന രീതിയിലാണ് പദ്ധതി തയ്യാറാകുന്നതെന്നും വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
100 വീടുകള്‍ നിര്‍മ്മിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത കര്‍ണാടക സര്‍ക്കാരിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു.
മണ്ണിടിച്ചിലിനോ മറ്റേതെങ്കിലും പ്രകൃതിദുരന്തത്തിനോ സാധ്യതയില്ലാത്ത സുരക്ഷിതമായ സ്ഥലങ്ങളില്‍ ദുരന്തബാധിത കുടുംബങ്ങളുടെ പുനരധിവാസമൊരുക്കുന്നതിനാണ് കേരള സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും മുഖ്യമന്ത്രി കത്തില്‍ വിശദീകരിച്ചു.
അതേസമയം, നഷ്ടപ്പെട്ട പഴയ വീടുകളോട് ഉള്ള മാനസികബന്ധം നിലനിര്‍ത്തുന്നതിനായി, പുതിയ പുനരധിവാസ കേന്ദ്രങ്ങള്‍ മുന്‍വാസസ്ഥലത്തിനു പരമാവധി സമീപത്തായിരിക്കും തിരഞ്ഞെടുക്കുക. ഇതിനായി വൈത്തിരി താലൂക്കില്‍ കണ്ടെത്തിയ രണ്ട് സ്ഥലങ്ങളില്‍ പരിസ്ഥിതി സൗഹൃദമായതും ദുരന്തനിരോധന ശേഷിയുള്ളതുമായ ടൗണ്‍ഷിപ്പുകള്‍ സ്ഥാപിച്ച് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനാണ് പദ്ധതിയിടുന്നത് എന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു