നാലാം ദിവസത്തെ കളി അവസാനിക്കുമ്പോൾ 252 ന് 9 എന്ന നിലയിലാണ് ഇന്ത്യ, ഓസീസിനേക്കാൾ 193 റൺസിന് പിറകിൽ.
ജസ്പ്രീത് ബുംമ്രയും ആകാശ് ദീപും ചേർന്നുള്ള അപരാജിത അവസാന വിക്കറ്റ് കൂട്ടുകെട്ടാണ് ഫോളോ ഓൺ എന്ന മാനക്കേടിൽ നിന്നും ടീം ഇന്ത്യയെ രക്ഷിച്ചത്.
ബുംമ്ര 10 റൺസോടെയും, ആകാശ് ദീപ് 27 റൺസോടെയുമാണ് ക്രീസിലുള്ളത്.
നേരത്തേ രവീന്ദ്ര ജഡേജയുടെ മികച്ച ഇന്നിംഗ്സാണ് (77) ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്ന് രക്ഷപെടുത്തിയത്.
ഓസീസിനായി പാറ്റ് കമ്മിൺസ് നാലും, മിച്ചൽ സ്റ്റാർക്ക് മൂന്നും വിക്കറ്റ് വീഴ്ത്തി.