അംബേഡ്ക്കറോടുള്ള അനാദരവ് അപലപനീയം – അംബേഡ്കർ പ്രോഗ്രസ്സിവ് ഡെമോക്രറ്റിക് ഫോറം

0

ഇന്നലെ പാർലമെന്റിൽ ഭരണ ഘടനാ ചർച്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയിലെ ഡോക്ടർ അംബേദ്‌കർ പരാമർശം അപലപനീയമാണ് . അതു പിൻവലിക്കണമെന്ന് എ പി ഡി എഫ് ആവശ്യപ്പെടുന്നു.

ഇന്ത്യ ജനാധിപത്യ പാതയിൽ തുടരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും ഏക പ്രതീക്ഷയാണ് ഡോക്ടർ അംബേഡ്കർ.

ഇന്ത്യയിലെന്നല്ല ലോകത്തെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികൾ അംബേഡ്ക്കറെ എക്കാലവും ഉയർത്തിപ്പിടിക്കും.

പ്രത്യേകിച്ച് ജനാധിപത്യം കടുത്ത വെല്ലുവിളികൾ നേരിടുന്ന വർത്തമാന ഇന്ത്യയിൽ. അതിൽ ഹാലിളകിയും ചർച്ചയുടെ ഗതി മതപരമായി തിരിച്ചു വിടാനും ഇന്ത്യൻ ജനാധിപത്യത്തിന്റെ അപചയം ചർച്ച ചെയ്യപ്പെടാതിരിക്കാനുമാണ് അമിത് ഷാ ശ്രമിക്കുന്നത്.

ഇത് അമിത് ഷായുടെ നാവു പിഴവാണെന്നു ധരിക്കുവാൻ കഴിയുകയില്ല. ബി ജെ പി യുടെ മുൻകാല ചെയ്തികളും ഈ പ്രസ്‍താവനയ്ക്കു തൊട്ടു പിന്നാലെ ബി ജെ പി നേതൃത്വത്തിന്റെ പ്രതികരണങ്ങളും ഇത് ബി ജെ പി യുടെ അജണ്ടയുടെ ഭാഗമാണെന്നു വ്യക്തമാക്കുന്നു.

ഓർഗനൈസർ പോലെയുള്ള സംഘ പരിവാർ പ്രസിദ്ധീകരണങ്ങൾ കഴിഞ്ഞ കുറേക്കാലമായി അംബേഡ്ക്കറെ അവരുടെ സ്വന്തമാക്കി അവതരിപ്പിക്കുവാൻ നടത്തിയ ശ്രമങ്ങളുടെ കാപട്യമാണ് ഈ പ്രസ്താവനയിലൂടെ വെളിവാക്കപ്പെടുന്നത്.

സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ ഇരട്ടത്താപ്പ് തിരിച്ചറിയണം. അതുപോലെ തന്നെ ജനതാ ദൾ സർക്കാർ ചെയ്ത പ്രവൃത്തിയുടെ നേട്ടം ബി ജെ പി യുടെ പേരിൽ കുറിക്കാൻ നടത്തുന്ന ശ്രമങ്ങൾ അപഹാസ്യമാണെന്നു എ പി ഡി എഫ് കരുതുന്നു.

Leave A Reply

Your email address will not be published.