പെരിക്കല്ലൂർ മവേലി സ്റ്റോർ ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു.

0

പെരിക്കല്ലൂർ മവേലി സ്റ്റോർ ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു.

മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 3 മത്തെ മാവേലി സ്റ്റോറാണിത്.

വിപണി വിലയെക്കാള്‍ പല ഇരട്ടി കുറച്ചാണ് പൊതുവിതരണ കേന്ദ്രങ്ങളിലൂടെ ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നതെന്ന് മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്ത ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.

ഇക്കാരണത്താല്‍ വിപണി വില പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. കേരളം ഭക്ഷ്യവസ്തുക്കള്‍ക്ക് സബ്‌സിഡി നല്‍കുന്നതിനാല്‍ വന്‍ ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടാകുന്നുണ്ട്.

കേന്ദ്ര സഹായം ലഭ്യമാവാത്തത് സാമ്പത്തിക ഞ്ഞെരുക്കം വര്‍ധിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.

വിപണിയില്‍ അധിക വിലയുള്ളപ്പോള്‍ 35 ശതമാനം വരെയെങ്കിലും വില കുറച്ചുകിട്ടുന്ന കേന്ദ്രങ്ങള്‍ വിപുലമാക്കണമെന്നും മന്ത്രി പറഞ്ഞു.

പെരിക്കല്ലൂരിലെ മാവേലി സൂപ്പര്‍ സ്റ്റോറിലെആദ്യ വില്‍പ്പന പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വ്വഹിച്ചു.

പരിപാടിയില്‍ ഐ.സി. ബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായി. മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ മുഖ്യപ്രഭാഷണം നടത്തി.

പെരിക്കല്ലൂര്‍ സെന്റ് തോമസ് ഫൊറോനാ പള്ളി വികാരി ഫാ. ജോര്‍ജ് കാപ്പുകാലായില്‍, സപ്ലൈകൊ റീജണല്‍ മാനേജര്‍ ടി.സി. അനൂപ്, ജോസ് നെല്ലേടം, മോളി സജി, എ.എന്‍ സുശീല, ഷൈജു പഞ്ഞി തോപ്പില്‍, സുധ നടരാജന്‍, ഷിനു കച്ചിറയില്‍, മേഴ്‌സി ബെന്നി, ജിസ്‌റ മുനീര്‍, പി.എസ് കലേഷ്, രാജന്‍ പാറക്കല്‍, റെജി ഓലിക്കരോട്ട്, ഷൈന്‍ മാത്യു (ഡിപ്പോ മാനേജര്‍), ജിഎസ് ബെന്നി ( ജെ എം മാര്‍ക്കറ്റിംഗ് & ഇന്‍സ്‌പെക്ടര്‍), ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു

Leave A Reply

Your email address will not be published.