ആഘോഷങ്ങളുടെ കോഴിക്കോട്; സംവാദം ഇന്ന്

0

ഡിസംബര്‍ 27 മുതല്‍ 29 വരെ നടക്കുന്ന ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബര്‍ 24 ന് വൈകീട്ട് അഞ്ചു മണിക്ക് ‘ആഘോഷങ്ങളുടെ കോഴിക്കോട്’ എന്ന വിഷയത്തില്‍ തുറന്ന സംവാദം സംഘടിപ്പിക്കും.

കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സംവാദത്തില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെകെഐഎല്‍) ചെയര്‍മാന്‍ എസ് കെ സജീഷ്, ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനുമായ പ്രേംചന്ദ്, മാധ്യമപ്രവര്‍ത്തകന്‍ ഡി കെ രാജേഷ് കുമാര്‍, സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് കമാല്‍ വരദൂര്‍ എന്നിവര്‍ സംവദിക്കുന്നു.

എ കെ അബ്ദുല്‍ ഹക്കീം മോഡറേറ്ററാവും. തുടര്‍ന്ന് ബീച്ചില്‍ രാത്രി ഏഴു മണിക്ക് ഉസ്താദ് അഷ്റഫ് ഹൈദ്രോസ് & ടീമിന്റെ സൂഫി ഗസല്‍ നൈറ്റ് അരങ്ങേറും.

Leave A Reply

Your email address will not be published.