കോഴിക്കോട് ജില്ലയിലെ അറിയിപ്പുകൾ-

0

ട്രേഡ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 30 ന്

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ 2024-25 അധ്യയന വര്‍ഷം മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠന വിഭാഗത്തിലേക്ക് ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 30 ന് അസ്സല്‍ പ്രമാണങ്ങളുമായി രാവിലെ 10.30 മണിക്കകം സ്ഥാപനത്തില്‍ നേരിട്ട് എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി എസ് സി നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ http://geckkd.ac.in ൽ.

വനിത കമ്മിഷന്‍ അദാലത്ത് 24 ന്

കേരള വനിത കമ്മിഷന്‍ സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാതല അദാലത്ത് ഡിസംബര്‍ 24 ന് രാവിലെ 10 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍. അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.

യോഗ ടീച്ചര്‍; ലാറ്ററല്‍ എന്‍ട്രിയായി അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്റർ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന, ജനുവരി സെഷനിലെ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ലാറ്ററല്‍ എന്‍ട്രിയായി അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അഥവാ തത്തുല്യമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷകര്‍ 18 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ലാമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററില്‍ അഡ്മിഷന്‍ എടുത്താല്‍ മതിയാകും. https://app.srccc.in/register എന്ന ലിങ്കിലൂടെ ലാറ്ററല്‍ എന്‍ട്രിയ്ക്കു വേണ്ടിയുള്ള പ്രത്യേക ആപ്ലിക്കേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് എസ്ആര്‍സി ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 0471-2325101, 8281114464. വിശദാംശങ്ങള്‍ www.srecc.in ലും ലഭ്യമാണ്. ജില്ലയിലെ പഠനകേന്ദ്രം: യോഗ അസ്സോസിയേഷന്‍ ഓഫ് കേരള, എസ്കെ പൊറ്റക്കാട് കള്‍ച്ചറല്‍ സെന്റര്‍ പുതിയറ, കോഴിക്കോട്, ഫോണ്‍: 9496284414.

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്റർ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. പത്താം ക്ലാസ്സ് പാസ്സായ അപേക്ഷകര്‍ 17 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് പ്ലസ് ടു യോഗ്യതയുള്ള പക്ഷം യോഗ ഡിപ്ലോമ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാം ലാറ്ററല്‍ എന്‍ട്രി വഴി ആറുമാസത്തെ പഠനം കൊണ്ട് പൂര്‍ത്തിയാക്കാം.https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി അയക്കാം. അപേക്ഷകള്‍ ലഭ്യമാക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. വിശദ വിവരങ്ങള്‍ www.srccc.in ല്‍. ജില്ലയിലെ പഠന കേന്ദ്രങ്ങള്‍: ഭാരതീയ വിദ്യാസംസ്ഥാപനപീഠം. വടകര- 9846807054ഫ്രണ്ട്‌സ് യോഗ അക്കാദമി, വടകര- 9497646712

Leave A Reply

Your email address will not be published.