തിരുവനന്തപുരം: ഈ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുതിയ വയര്‍ലെസ് ഉപഭോക്താക്കളെ എയര്‍ടെല്ലിന് ലഭിച്ചു. ടെലികോം അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സംസ്ഥാനത്തില്‍ എയര്‍ടെല്ലിന് ഒക്ടോബര്‍ മാസത്തില്‍ 60,186 പുതിയ വയര്‍ലെസ് ഉപഭോക്താക്കളെ ലഭിച്ചു.
ഈ കാലയളവില്‍ കേരളത്തില്‍ പുതുതായി വയര്‍ലെസ് ഉപഭോക്താക്കളെ നേടിയ ഏക ടെലികോം കമ്പനിയും എയര്‍ടെല്ലാണ്.
ഇതോടെ കേരളത്തില്‍ എയര്‍ടെല്ലിന്റെ ആകെ ഉപഭോക്താക്കളുടെ എണ്ണം 8,825,708 ആയി വര്‍ദ്ധിച്ചു.
പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന് 2,371 പേരെ നഷ്ടമായപ്പോള്‍ റിലയന്‍ജിയോയ്ക്കും വോഡഫോണ്‍ ഐഡിയക്കും യഥാക്രമം 92,969 ഉം, 102,652 ഉം ഉപഭോക്താക്കളെ നഷ്ടമായി.