മാതന്റെ തുടര്‍ ചികിത്സയ്ക്ക് 25000 അനുവദിച്ച് മന്ത്രി ഒ.ആര്‍ കേളു

0

മാനന്തവാടി നഗരസഭാ പരിധിയിലെ ചെമ്മാട് ഉന്നതിയില്‍ താമസിക്കുന്ന മാതന്റെ തുടര്‍ ചികിത്സയ്ക്ക് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു 25000 രൂപ അനുവദിച്ചു.

നാലംഗ സംഘം വാഹനത്തില്‍ റോഡിലൂടെ വലിച്ചിഴച്ച് ദേഹോപദ്രവം ഏല്‍പ്പിച്ച സംഭവത്തെ തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാതന്റെ തുടര്‍ ചികിത്സാ ധനസഹായത്തിനാണ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിച്ചത്.

Leave A Reply

Your email address will not be published.