വയനാട്ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നാളെ (ഡിസംബര്‍ 26) മുതല്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നു.
പ്രദര്‍ശന വിപണന മേളയിലൂടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയെ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കും.
മുള, കടലാസ് എന്നിവയില്‍ തീര്‍ത്ത കരകൗശല വസ്തുക്കള്‍, തനത് രീതിയില്‍ തയ്യാറാക്കിയ ചോക്കലേറ്റുകള്‍, അച്ചാര്‍ ഉത്പന്നങ്ങള്‍, ആയുര്‍വേദ മരുന്നുകളും മേളയില്‍ ലഭിക്കും.
പ്രദര്‍ശന വിപണന മേളയില്‍ ഡിസംബര്‍ 26 മുതല്‍ 29 വരെ രാവിലെ 10 മുതല്‍ രാത്രി ഒന്‍പത് വരെ പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനമാണ് ഒരുക്കുന്നത്.