കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പിലെ പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക് (ഫുൾ ടൈം – ഒരു വർഷം), പി.ജി. ഡിപ്ലോമ ഇൻ കോമേഴ്സ് ആന്റ് മാനേജ്‌മന്റ് ഇൻ അറബിക് (പാർട്ട് ടൈം – ഒരു വർഷം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കൺ അറബിക് (പാർട്ട് ടൈം – ആറു മാസം) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ഡിസംബർ 31-ന് വൈകീട്ട് അഞ്ചു മണി വരെ നീട്ടി.
രജിസ്‌ട്രേഷൻ ഫീസ് 135/- രൂപ. പ്രിന്റൗട്ടിന്റെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ചലാൻ റെസിപ്റ്റ്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം വകുപ്പ് മേധാവി, അറബിക് പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല, മലപ്പുറം 673 635 ( ഫോണ്‍ – 0494 2407254 ) എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അല്ലെങ്കിൽ [email protected] എന്ന ഇ – മെയിൽ വിലാസത്തിലോ ജനുവരി ഒന്നിനകം ലഭ്യമാക്കണം.
കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407016, 7017, 2660600.