വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

0

അധ്യാപക കൂടിക്കാഴ്ച

വൈത്തിരി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി ബയോളജി തസ്തികയിലേക്ക് അധ്യാപക കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 30 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവയുമായി പങ്കെടുക്കണം. ഫോണ്‍- 04936 255618.

നഴ്‌സ് തസ്തികയില്‍ ഒഴിവ്

വൈത്തിരി ഗ്രാമപഞ്ചായത്തിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കമ്മ്യൂണിറ്റി നഴ്‌സ് തസ്തികയില്‍ ഒഴിവ്. എഎന്‍എം/ജെപിഎച്ച്എന്‍/ജിഎന്‍എം/ബിഎസ് സി നഴ്‌സിങ്, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ബിസിസിപി എന്‍/സിസിസിപി എഎന്‍ കോഴ്‌സുകള്‍ പാസായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി മൂന്നിന് രാവിലെ 10 ന് ഗ്രാമപഞ്ചായത്ത് നടക്കുന്ന കുടിക്കാഴ്ചക്ക് അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി നേരിട്ടെത്തണം.

ഫിറ്റ്‌നസ് ട്രയിനര്‍ കൂടിക്കാഴ്ച ഇന്ന്

തരിയോട് ഗ്രാമപഞ്ചായത്തിന് കീഴില്‍ കാവുമന്ദത്ത് പ്രവര്‍ത്തിക്കുന്ന ഫിറ്റ്നസ് സെന്ററിലെ താത്ക്കാലിക ട്രയിനര്‍ ഒഴിവിലേക്ക് ഇന്ന് (ഡിസംബര്‍ 27) കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി രാവില 10.30 ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍-04936-250435.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

വിമുക്ത ഭടന്‍മാരുടെ ആശ്രിതരായ മക്കള്‍/ഭാര്യ എന്നിവര്‍ക്ക് 2024-25 വര്‍ഷത്തെ പ്രൈം മിനിസ്റ്റര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഡിസംബര്‍ 30 മുതല്‍ ജനുവരി മൂന്ന് വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

കേരളോത്സവം:എന്‍ട്രികള്‍ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് യുവജനക്ഷേമ ബോര്‍ഡുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കേരളോത്സവത്തിലേക്ക് വായ്പ്പാട്ട് (ക്ലാസ്സിക്കല്‍, ഹിന്ദുസ്ഥാനി), മണിപ്പുരി, കഥക്, ഒഡീസി, സിത്താര്‍, വീണ, ഗിത്താര്‍, ഹാര്‍മോണിയം (ലൈറ്റ്), ഓടക്കുഴല്‍, കഥാരചന (ഇംഗ്ലീഷ്/ഹിന്ദി) മത്സരങ്ങളിലേക്ക് എന്‍ടികള്‍ ക്ഷണിച്ചു. ജനുവരി ഒന്നിന് 15 വയസ് പൂര്‍ത്തിയായവരും 29 വയസ് കവിയാത്ത യുവജനങ്ങള്‍ക്ക് ഇന്ന് (ഡിസംബര്‍ 27) വൈകിട്ട് നാലിനകം നേരിട്ട് എന്‍ട്രികള്‍ നല്‍കാം. എന്‍ട്രികള്‍ ജില്ലാ പഞ്ചായത്തില്‍ നേരിട്ട് ലഭിക്കണം.

ടെന്‍ഡര്‍

സുഗന്ധഗിരി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ പ്രൊജക്ട് നമ്പര്‍ 46,224/2024-25 പ്രകാരം അംഗീകൃത സ്ഥാപനത്തില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഡിസംബര്‍ 30 ന് രാവിലെ 11 നകം സുഗന്ധഗിരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലഭിക്കണം.

Leave A Reply

Your email address will not be published.