മലപ്പുറം: മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽജില്ലയിലെ ഫുട്മ്പോൾ ചാമ്പ്യൻമാരെ കണ്ടെത്തുന്നതിന് വേണ്ടി മലപ്പുറംകോട്ടപ്പടി സ്റ്റേഡിയത്തിൽനടന്നു വരുന്ന കാരാടൻ ലാൻ്റ്സ് എലൈറ്റ് ഡിവിഷൻ ലീഗ് ഫുട്ബോളിൽപോയൻ്റ് നിലയിൽ സ്പോർട്ടിംഗ് ക്ലബ്ബ് മലപ്പുറവും റോയൽ എഫ്സി മഞ്ചേരിയും9 പോയൻ്റുകൾ വീതം നേടി ഗ്രൂപ്പിൽ മുന്നിൽ നിൽക്കുന്നു.
7 പോയൻ്റ് നേടിയ ബാസ്കോ ഒതുക്കുങ്ങലാണ് രണ്ടാമത്.ഈ മൂന്ന് ടീമുകളും4 മത്സങ്ങൾ വീതം കളിച്ചപ്പോഴുള്ള പോയൻ്റ് നിലയാണിത്.
എലൈറ്റ് ലീഗ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ പോയൻ്റ് നേടുന്ന ടീമിനെയാണ് വിജയിയായി പ്രഖ്യാപിക്കുക.
5 മത്സരങ്ങൾ കളിച്ച കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ഇ എം ഇ എ കോളേജ് കൊണ്ടോട്ടിക്ക് അഞ്ചു പോയൻ്റ് ഒള്ളൂ.
കഴിഞ്ഞവർഷത്തെ എ ഡിവിഷൻ ചാമ്പ്യന്മാരായ യുവധാര അകംമ്പാടത്തിന് നാലു മത്സരങ്ങളിൽ നിന്നും നാല് പോയൻ്റ് ലഭിച്ചൊള്ളൂ.
മത്സരം ജനുവരി 4 ന് അവസാനിക്കും.ഇന്ന്ജനുവരി 1 ന്ബുദ്ധനാനാഴ്ച വൈകിട്ട് 4.30 ന്നടക്കുന്നആദ്യ മത്സരത്തിൽഎംഇഎസ് കോളേജ് മുമ്പാടും റോയൽ എഫ് സി മഞ്ചേരിയും തമ്മിൽ മത്സരിക്കും
വൈകിട്ട് 7 30ന് നടക്കുന്ന രണ്ടാമത് മത്സരത്തിൽ യുവധാര അകംമ്പാട ബാസ്കോ ഒതുക്കുങ്ങലുമായി മത്സരിക്കും.