കോഴിക്കോട്∙ സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായി നഗരത്തിന് പുതുമയുള്ള കാഴ്ചകൾ സമ്മാനിച്ച് കോഴിക്കോട് രൂപത സംഘടിപ്പിച്ച പ്രഥമ ‘ഫെലിക്സ് നതാലിസ്’ മഹാക്രിസ്തുമസ് ഘോഷയാത്ര.
ശനിയാഴ്ച വൈകിട്ട് നാലിന് കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ദേവാലയത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര, രാത്രി ഏഴോടെ ബീച്ച് ഫ്രീഡം സ്ക്വയറിൽ സമാപിച്ചു.
ആയിരത്തിലധികം ക്രിസ്മസ് പാപ്പമാരാണ് കോഴിക്കോടിനെ ഇളക്കിമറിച്ച മഹാക്രിസ്തുമസ് ഘോഷയാത്രയിൽ പങ്കെടുത്തത്.
സെന്റ് ജോസഫ് ദേവാലയ അങ്കണത്തിൽ, കോഴിക്കോട് രൂപതാധ്യക്ഷൻ അഭിവന്ദ്യ വർഗീസ് ചക്കാലയ്ക്കൽ സമാധാനത്തിന്റെ സന്ദേശമായ പ്രാവുകളെ പറപ്പിച്ചാണ് ഘോഷയാത്രയ്ക്കു തുടക്കം കുറിച്ചത്.
മാനവികതയെ വിണ്ണിൽ നിന്നും മണ്ണിലേക്ക് ഉയർത്തുവനാണ് ക്രിസ്തു ജനിച്ചത്. അതുകൊണ്ട് തന്നെ സകലരും ജാതി മത ഭേദമന്യേ അംഗീകരിക്കുന്ന ഒരു സ്നേഹ സന്ദേശമാണ് ക്രിസ്തുവിൽ ഉള്ളത് എന്ന് പിതാവ് തന്റെ പ്രസംഗത്തിൽ പറഞ്ഞു .
കോഴിക്കോട് രൂപതയുടെ മീഡിയ സെന്ററായ പാക്സ് കമ്മ്യൂണിക്കേഷൻസ് സംഘടിപ്പിച്ച ഫ്ലാഷ്മോബും ഉദ്ഘാടനച്ചടങ്ങിന് പകിട്ടേകി.
സെന്റ് ജോസഫ് ദേവാലയത്തിൽനിന്നും വയനാട് റോഡ് വഴി സിഎച്ച് ഓവർബ്രിഡ്ജിലൂടെയാണ് ക്രിസ്തുമസ് ഘോഷയാത്ര സമാപന വേദിയായ ബീച്ച് ഫ്രീഡം സ്ക്വയറിൽ എത്തിയത്.
സമാപന സമ്മേളനം കോഴിക്കോട് നഗരസഭാ മേയർ ബീന ഫിലിപ്പ് സ്വിച്ച് ഓൺ കർമ്മത്തിലൂടെ ഉദ്ഘാടനം ചെയ്തു. പ്രത്യാശ എന്ന ആശയം എനിക്കും നിനക്കും ഉതകും വിധം പങ്ങുവെക്കപെടണം എന്ന വലിയ ഒരു ആശയം ഈ ഘോഷ യാത്രയിലെ ഒരുമിച്ച് കൂടലിൽ പങ്കുവെക്കുവാനും പകർന്നു വെക്കാനും നമുക്ക് സാധിച്ചു.
സാംസ്കാരിക നഗരമായ കോഴിക്കോടിനെ സമാധാനത്തിൻ്റെ പറുദീസ ആക്കി മാറ്റുവാൻ ഇത്തരത്തിലുള്ള കൂടിച്ചേരലുകൾക്ക് സാധികട്ടെ എന്ന് മേയർ ആശംസിച്ചു.
അഭിവന്ദ്യ വർഗീസ് ചക്കാലയ്ക്കൽ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം വർണശബളമാക്കി പാക്സ് കമ്മ്യൂണിക്കേഷൻസിന്റെ നേതൃത്വത്തിൽ തീം സോങ് പ്രസന്റേഷനും മേരിക്കുന്ന നിർമല നഴ്സിങ് സ്കൂളും പ്രോവിഡൻസ് കോളജും സംയ്കുതമായി അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസും നാടകവും അരങ്ങേറി.രൂപത ഫൊറോന വികാരി ഫാദർ ജെറോം ചിങ്ങന്തറ ചടങ്ങിന് നന്ദി അർപ്പിച്ചു.
ഘോഷയാത്രക്ക് നേതൃത്വം നൽകിയരൂപതയുടെ വികാരി ജനറൽ മോൻസിഞോർ ജൻസൻ പുത്തൻ വീട്ടിൽ, നിരവധി വൈദികർ, സന്യസ്ഥർ, അൽമായർ, യുവജനങ്ങൾ എന്നിവരുടെ സഹായവും സഹകരണവും ചടങ്ങിന് മാറ്റ് കൂട്ടിസമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശം പേറുന്ന ക്രിസ്തുമസ് ഘോഷയാത്ര വൻ വിജയമായ സാഹചര്യത്തിൽ, കൂടുതൽ ആഘോഷപരിപാടികളുമായി വരും വർഷങ്ങളിലും തുടരുമെന്ന് അഭിവന്ദ്യ വർഗീസ് ചക്കാലയ്ക്കൽ പിതാവ് അറിയിച്ചു.