പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാല് സിപിഎം നേതാക്കള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി.
കേസിലെ പ്രതികളായ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്, മണികണ്ഠന്, ഭാസ്കരന്, രാഘവന്‍എന്നിവരാണ് സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
കേസില്‍ അഞ്ചുവര്‍ഷം തടവുശിക്ഷയാണ് ഈ പ്രതികള്‍ക്ക് സിബിഐ കോടതി വിധിച്ചത്.
കുറ്റകൃത്യം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചതാണ് ഇവര്‍ക്കെതിരായ കേസ്.
അഞ്ചുവര്‍ഷം ശിക്ഷ വിധിച്ചതോടെ ഇവരുടെ ജാമ്യം റദ്ദാകുകയും, ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു.