Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
കോഴിക്കോട്: മലബാര്‍ സ്പോര്‍ട്സ് ആന്റ് റിക്രിയേഷന്‍ ഫൗണ്ടേഷന്റെ (എംഎസ്ആര്‍എഫ്) ആഭിമുഖ്യത്തില്‍ നടത്തിയ സാമൂതിരി കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മൗലാന ഫുട്ബോള്‍ അക്കാഡമി കൂട്ടായിയും കേരള ഫുട്ബോള്‍ ട്രെയിനിംഗ് സെന്റര്‍ കോഴിക്കോടും ജോതാക്കള്‍. പെതുന്തുരിത്തി ഭവന്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അണ്ടര്‍ 13 വിഭാഗത്തില്‍ സോക്കര്‍ കേഡറ്റ്് ഫുട്ബോള്‍ ക്ലബ്ബ് കോഴിക്കോടിനെയാണ് കേരള ഫുട്ബോള്‍ ട്രെയിനിംഗ് സെന്റര്‍ കോഴിക്കോട് പരാജയപ്പെടുത്തിയത്. സ്കോര്‍ (4-1) .അണ്ടര്‍ 16 വിഭാഗത്തില്‍ ഓറഞ്ച് ഫുട്ബോള്‍ സ്കൂള്‍ ബേപ്പൂരിനെ പരാജയപ്പെടുത്തിയാണ് മൗലാന ഫുട്ബോള്‍ അക്കാഡമി കൂട്ടായി ജേതാക്കളായത്. സ്കോര്‍ ( 5-1).
ടൂര്‍ണമെന്റില്‍ അണ്ടര്‍ 13,16 വിഭാഗങ്ങളിലായി എട്ട് ടീമുകള്‍ വീതം മത്സരിച്ചു. സമാപന ചടങ്ങില്‍ ഭവന്‍സ് ചെയര്മാന് എ.കെ.ബി നായര്‍, കോഴിക്കോട് സാമൂതിരി രാജാവിന്റെ പ്രതിനിധി കൃഷ്ണവര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ട്രോഫികള്‍ സമ്മാനിച്ചു. എം.എസ്.ആര്.എഫ് ചെയര്‍മാനും മുന്‍ ഗോവ ചീഫ് സെക്രട്ടറിയുമായ ബി. വിജയന്,എംഎസ്ആര്‍എഫ് ഡയറക്ടര്റും മുന്‍ ഇന്ത്യന്‍ അംബാസിഡറുമായ സജീവ് ബാബു കുറുപ്പ്, എംഎസ്ആര്‍എഫ് ഡയറക്ടര്‍ ഡോ. മനോജ് കാളൂര്‍, മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ജോണി, ഭവന്‍സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീജിത്ത്, അര്ജന്റീനിയോജ് ജൂനിയോസ് ക്ലബ്ബ് കോച്ച് അലക്സാണ്ടര്‍ ലിനോ. ഷര്‍മ്മിള എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മലബാറിലെ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഒന്നാമത് സാമൂതി കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. രണ്ടാം തവണ സംസ്ഥാന തലത്തിലും മുന്നാം തവണ ദക്ഷിണേന്ത്യാ തലത്തിലും നാലാം തവണ അഖിലേന്ത്യാ തലത്തിലും ടീമുകളെ സംഘടിപ്പിച്ച് മത്സരം വിപുലീകരിക്കുമെന്ന് എം.എസ്.ആര്‍എഫ് ചെയര്മാന് ബി. വിജയന് പറഞ്ഞു.
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

