Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ സൂപ്പർ ക്രോസ് മോട്ടോർ ബൈക്ക് റേസിങ് പരിപാടി നടത്തിയതിനെ തുടർന്ന് അന്താരാഷ്ട്ര നിലവാരമുള്ള പുൽമൈതാനം നശിക്കാനിടയായ സംഭവത്തിൽ നൈനാംവളപ്പ് ഫുട്ബോൾ ഫാൻസ് അസോസിയേഷൻ (എൻഫ)പ്രതിഷേധിച്ചു.
സൂപ്പർ ലീഗ് കേരളയുടെ സെമി,ഫൈനൽ മത്സരം നടത്താൻ അനുവദിക്കാതെ മലബാറിന്റെ ഫുട്ബോൾ ആസ്ഥാനമായ കോഴിക്കോട്ടെ കോർപ്പറേഷൻ സ്റ്റേഡിയം ബൈക്ക് റേസിങിന് വിട്ടുകൊടുത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
നിറഞ്ഞ ഗാലറിയിൽ സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തെ ഇന്ത്യ സൂപ്പർ ലീഗ് മത്സര വേദിയായി പരിഗണിക്കാനുള്ള സാധ്യതകൾ നിലനിക്കെയാണ് മൈതാനത്തിന് കേടുപാടുകൾ സംഭവിച്ചത്.
മേലിൽ ഫുട്ബോൾ മത്സരങ്ങൾക്ക് തടസ്സവും പുൽത്തകിടിന് കേടുപാടുകൾ വരുത്തുന്നതുമായ പരിപാടികൾക്ക് സ്റ്റേഡിയം വിട്ടുനൽകാരുതെന്ന് എൻഫ പ്രസിഡന്റ് സുബൈർ നൈനാംവളപ്പ് അഭ്യർത്ഥിച്ചു.
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

