എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC)യുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ, സംഘടിപ്പിച്ച സൈക്കിൾ റാലി ഇന്ന് (22.02.2026) രാവിലെ 6:30 ന് നടന്നു.
ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിൽ പ്രചരിപ്പിക്കുക, ശാരീരിക ക്ഷമതയും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് റാലി സംഘടിപ്പിച്ചത്.
ESI കോര്പറേഷൻ ഉദ്യോഗസ്ഥരും ജീവനക്കാരും സജീവമായി പങ്കെടുത്ത റാലി നിശ്ചിത മാർഗ്ഗത്തിലൂടെ സഞ്ചരിച്ച് രാവിലെ 7:30 ന് സമാപിച്ചു.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹകരണവും, പങ്കെടുത്ത എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണവും നിർണായകമായി.
പരിപാടി സമാധാനപരവും സുരക്ഷിതവുമായ രീതിയിൽ വിജയകരമായി പൂർത്തിയാക്കി.
ഇത്തരം പരിപാടികൾ ആരോഗ്യബോധവും ഫിറ്റ്നസ് സംസ്കാരവും സമൂഹത്തിൽ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
പരിപാടികൾക്ക് അസിസ്റ്റന്റ് ഡയറക്ടർ എസ്. കെ. പ്രധാൻ നേതൃത്വം നൽകി. സ്പോർട്സ് അതോറിറ്റിയുടെ ഓഫ് ഇന്ത്യയുടെ അധികാരികളും സന്നിഹിതരായിരുന്നു.
Advt: സില്വര്ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31

