കോഴിക്കോട്: പാറോപ്പടി സ്നേഹ റസിഡന്റ്സ് അസോസിയേഷന് പതിനാലാം വാര്‍ഷികാഘോഷം മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മികച്ച യൂണിറ്റിനുള്ള പി.എം.എ നാസര്‍ സ്മാരക ട്രോഫി പീടികപുറായില്‍ നോര്‍ത്ത് യൂണിറ്റിന് മന്ത്രി സമ്മാനിച്ചു. കെ. ജയന്ത് എം.എല്‍.എ ഡയറക്ടറി പ്രകാശനം ചെയ്തു. സ്ഥാപക നേതാക്കളായ പി. സദാനന്ദന്, കെ.ജി സുകുമാരന്‍ നായര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ചലച്ചിത്ര പിന്നണി ഗായകന് അജയ് ഗോപാല്‍ മുഖ്യാതിഥിയായി. പ്രസിഡന്റ് സി.പി പ്രേമന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.ജെ മാത്യു റിപ്പോര്‍ട്ടും ട്രഷറര്‍ പി.പി മുസ്തഫ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ സ്വപ്ന മനോജ്, സരിത പറയേരി, സ്വാഗതസംഘം ചെയര്മാന് കെ. അഷറഫ്, പി സദാനന്ദന്, കെ.ജി സുകുമാരന്‍ നായര്‍, അഡ്വ. വി.പി രാധാകൃഷ്ണന്, ഡോ. അരുണ്‍ കുമാര്‍, എന്‍.പി ജറീന സംസാരിച്ചു.

