പരിഭാഷകള്‍ ഭാഷയെ സജീവമാക്കുന്നു: മീന കന്ദസാമി

0

‘വിവര്‍ത്തനത്തിനപ്പുറം പുനര്‍രചനയുടെ വെളിമ്പ്രദേശങ്ങള്‍’ അന്താരാഷ്ട്ര പരിഭാഷാ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സാഹിത്യപരിഭാഷകള്‍ വായനക്കാരെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നതോടൊപ്പം
ഭാഷയെ സജീവമായി നിലനിര്‍ത്തുകയും ചെയ്യുമെന്ന് എഴുത്തുകാരിയായ മീന കന്ദസാമി പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ് പഠനവിഭാഗവും മൈസൂര്‍ ആസ്ഥാനമായ ദേശീയ പരിഭാഷാ മിഷനും സംയുക്തമായി സംഘടിപ്പിച്ച ‘വിവര്‍ത്തനത്തിനപ്പുറം പുനര്‍രചനയുടെ വെളിമ്പ്രദേശങ്ങള്‍’ അന്താരാഷ്ട്ര പരിഭാഷാ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

യഥാര്‍ഥ ഉറവിടത്തില്‍ പറയുന്ന അതേ അര്‍ഥത്തില്‍ മറ്റൊരു ഭാഷയിലേക്ക ് ചില കാര്യങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ പ്രയാസമാണെന്നും മീന അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ ് പഠനവിഭാഗത്തില്‍ നിന്ന ് ഈ വര്‍ഷം വിരമിക്കുന്ന പ്രമുഖ പരിഭാഷകനും എഴുത്തുകാരനുമായ ഡോ. കെ.എം. ഷെരീഫിനോടുള്ള ആദരമായാണ ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

ചടങ്ങില്‍ വൈസ ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, ഡോ. ഇ.വി. രാമകൃഷ്ണന്‍, ഡോ. കെ.എം. അനില്‍, പഠനവകുപ്പ് മേധാവി ഡോ. എം.എ. സാജിത, ഡോ. ഉമര്‍ തസന് ീം, ഡോ. ഷംല തുടങ്ങിയവര്‍ സംസാരിച്ചു. 25-നാണ് സമാപനം.

പരിഭാഷകള്‍ ഭാഷയെ സജീവമാക്കുന്നു: മീന കന്ദസാമി
Leave A Reply

Your email address will not be published.