ജില്ലാ വാര്‍ഷികസമ്മേളനവും കുടുംബ മേളയും മേയ് ഒന്നിന് കോഴിക്കോട്ട് നടത്താന്‍ തീരുമാനിച്ചു
കോഴിക്കോട്: അത്യാധുനിക സൗകര്യങ്ങളോടെ ദേശീയ നിലവാരത്തിലുള്ള മീഡിയ മ്യൂസിയം കോഴിക്കോട്ട് സ്ഥാപിക്കാനുള്ള കോര്പറേഷന് കൗണ്‍സിലിന്റെ തീരുമാനത്തെ സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം സ്വാഗതം ചെയ്തു. മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള എല്ലാ സഹായസഹകരണങ്ങളും യോഗം ഉറപ്പുനല്‍കി. മീഡിയ മ്യൂസിയം സംസ്ഥാനത്തെ മാധ്യമ രംഗത്ത് സുപ്രധാന കാല്‍വയ്പ് ആയിരിക്കുമെന്ന് യോഗം വിലയിരുത്തി.
ജില്ലാ വാര്‍ഷികസമ്മേളനവും കുടുംബ മേളയും മേയ് ഒന്നിന് കോഴിക്കോട്ട് നടത്താന്‍ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് വി.എന്‍.ജയഗോപാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി വിജയകുമാര്‍ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം. ബാലഗോപാലന്, പി.പി.അബൂബക്കര്‍, കെ.ബാബുരാജ്, എം.ജയതിലകന്‍, ഹരിദാസന് പാലയില്‍, കെ.മോഹന്‍ദാസ്, എം. സുധീന്ദ്രകുമാര്‍, അഹമ്മദ്കുട്ടി ഉണ്ണികുളം, നടക്കാവ് മുഹമ്മദ് കോയ, പി.മുസ്തഫ,അശോക് ശ്രീനിവാസ്,പി.കെ.പാറക്കടവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.