കോഴിക്കോട് ജില്ലയില്‍ 35 കേന്ദ്രങ്ങളിലാണ് സഹകരണ സംഘങ്ങളുടെ നേത്യത്വത്തില്‍ സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് ആരംഭിക്കുന്നത്.
കോഴിക്കോട്: സ്‌കൂള്‍ വിപണിയിലെ വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കണ്‍സ്യൂമര്‍ ഫെഡ് നടപ്പാക്കുന്ന സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകള്‍ക്ക് ജില്ലയില്‍ മെയ് മൂന്നിന് തുടക്കമാവും.
മെഗാ ത്രിവേണിസ്റ്റുഡന്റ്സ് മാര്‍ക്കറ്റിന്റെയും സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന സ്‌കൂള്‍ മാര്‍ക്കറ്റുകളുടെയും ജില്ലാ തല ഉദ്ഘാടനം മുതലക്കുളം ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് അങ്കണത്തില്‍ രാവിലെ പത്തിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് അദ്ധ്യക്ഷത വഹിക്കും.
സഹകരണ സംഘം ജോയിന്റ് റജിസ്ട്രാര്‍ സുധ, കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ ഗോകുല്‍ദാസ് കോട്ടയില്‍, കോഴിേക്കാട് ടൗണ്‍ കോ-ഓപ്‌റേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ടി.വി.നിര്‍മലന്‍ , പാക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പ്രശാന്ത് കുമാര്‍ , കേരള ബാങ്ക് റീജ്യണല്‍ മാനേജര്‍ അബ്ദുള്‍ മുജീബ്.സി എന്നിവര്‍ ആശംസകളര്‍പ്പിക്കും. കണ്‍സ്യൂമര്‍ ഫെഡ് റീജ്യണല്‍ മാനേജര്‍ പി.കെ.അനില്‍ കുമാര്‍ സ്വാഗതവും അസി. റീജ്യണല്‍ മാനേജര്‍ വൈ.എം. പ്രവീണ്‍ നന്ദിയും പറയും.
കോഴിക്കോട് ജില്ലയില്‍ 35 കേന്ദ്രങ്ങളിലാണ് സഹകരണ സംഘങ്ങളുടെ നേത്യത്വത്തില്‍ സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് ആരംഭിക്കുന്നത്. മെച്ചപ്പെട്ട പഠനത്തിന് മികച്ച പഠനോപകരണങ്ങള്‍ എന്നതാണ് സ്‌കൂള്‍ മാര്‍ക്കറ്റ് കൊണ്ട് ലക്ഷ്യമിടുന്നത്.
ഗുണമേന്മയും വിലക്കുറവും ഉറപ്പ് വരുത്തിയാണ് പഠനോപകരണങ്ങള്‍ സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകളിലൂടെ ലഭ്യമാക്കുന്നത്. അധ്യയന വര്‍ഷാരംഭത്തിലെ വിപണിയിലെ കൃത്രിമമായ വിലക്കയറ്റം തടയാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ ഫെഡ് മുഖേന ത്രിവേണി സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് ആരംഭിക്കുന്നത്.