കോ​ഴി​ക്കോ​ട് രൂ​പ​ത യു​വ​ജ​ന മ​ഹാ​സം​ഗ​മം 13നും 14​നും

0

സം​ഗ​മ​ത്തി​ല്‍ രൂ​പ​ത​യു​ടെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നു​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നു യു​വ​ജ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് രൂ​പ​ത​യു​ടെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യു​വ​ജ​ന​ങ്ങ​ളു​ടെ മ​ഹാ​സം​ഗ​മം “ചി​റ​ക് ‘ 13, 14 തീ​യ​തി​ക​ളി​ല്‍ കോ​ഴി​ക്കോ​ട്ട് ന​ട​ക്കും. സെ​ന്‍റ് ജോ​സ്ഫ്‌​സ് ആം​ഗ്‌​ളോ ഇ​ന്ത്യ​ന്‍ ഗേ​ള്‍​സ് സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​ല്‍ രൂ​പ​ത​യു​ടെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നു​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നു യു​വ​ജ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും.

13ന് ​രാ​വി​ലെ 10.30ന് ​കോ​ഴി​ക്കോ​ട് ബി​ഷ​പ്പ് ഡോ. ​വ​ര്‍​ഗീ​സ് ച​ക്കാ​ല​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഗീ​ത സം​വി​ധാ​യ​ക​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ അ​ല്‍​ഫോ​ണ്‍​സ് ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. യു​വ​ജ​ന​ങ്ങ​ള്‍​ക്ക് അ​ദ്ദേ​ഹ​വു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​വു​മു​ണ്ടാ​കും.

തു​ട​ര്‍​ന്നു ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് മോ​ണ്‍.  ജെ​ന്‍​സ​ണ്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ നേ​തൃ​ത്വം ന​ല്‍​കും. 14ന് ​രാ​വി​ലെ 8.30ന് ​ബി​ഷ​പ്പ് ഡോ.​വ​ര്‍​ഗീ​സ് ച​ക്കാ​ല​ക്ക​ല്‍ യു​വ​ജ​ന​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും സം​വ​ദി​ക്കു​ക​യും ചെ​യ്യും. യു​വ​ജ​ന​ങ്ങ​ള്‍​ക്ക് സ്വ​ന്തം ക​ഴി​വു​ക​ള്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​വും സം​ഗ​മ​ത്തി​ല്‍ ഉ​ണ്ടാ​വും.

ചി​റ​ക് പ​രി​പാ​ടി​യു​ടെ ലോ​ഗോ ബി​ഷ​പ്പ് ഡോ. ​വ​ര്‍​ഗീ​സ് ച​ക്കാ​ല​ക്ക​ല്‍ ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​റോം ചി​ങ്ങ​ന്‍​ത​റ​യ്ക്ക് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു.

കോ​ഴി​ക്കോ​ട് രൂ​പ​ത യു​വ​ജ​ന മ​ഹാ​സം​ഗ​മം 13നും 14​നും 1
Leave A Reply

Your email address will not be published.