കനാൽ സിറ്റി പദ്ധതി നടപ്പാക്കും: മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്

0

കനോലി കനാൽ ശുചീകരണ യജ്ഞം  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കനോലി കനാലിന്റെ അനന്തമായ സാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തി കനാൽ സിറ്റി പദ്ധതി നടപ്പാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. കനോലി കനാൽ ശുചീകരണ യജ്ഞം  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കനോലി കനാൽ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിന് 1100 കോടി രൂപ സർക്കാർ അനുവദിച്ചതായി മന്ത്രി പറഞ്ഞു. പദ്ധതിയിലൂടെ കോഴിക്കോടിനെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറ്റി തീർക്കാൻ സാധിക്കും. ജല ഗതാഗതം, ചരക്കുഗതാഗതം എന്നിവക്കൊപ്പം വിനോദസഞ്ചാരത്തിൻ്റേയും പുതിയ സാധ്യതകൾ പദ്ധതി തുറക്കുമെന്ന് മന്ത്രി പറഞ്ഞു. മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. 

കോഴിക്കോട് കോർപറേഷൻ, ജില്ലാ ഭരണകൂടം, ജലസേചന വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ശുചീകരണം. പോലീസ്, ഫയർ ഫോഴ്സ്, ജില്ലാ ഭരണകൂടത്തിന്റെ ദുരന്തനിവാരണ സേനയിലുള്ള സന്നദ്ധ പ്രവർത്തകർ, കോർപറേഷൻ തൊഴിലുറപ്പ്, ഹെൽത്ത്‌ വളന്റിയർമാർ, സന്നദ്ധ സംഘടനകൾ, പ്രവർത്തകർ തുടങ്ങിയവർ പങ്കാളികളായി.

silver leaf psc academy, calicut

നിലവിലുള്ള 11.20 കി.മീറ്റർ നീളമുള്ള കനാലിനെ എട്ട് സെക്ടറുകളാക്കി തിരിച്ചാണ് ശുചീകരണം. ഓരോ സെക്ടറിലും പ്രവൃത്തികൾ ഏകോപിപ്പിക്കുന്നതിനു വാർഡ് കൗൺസിലർമാർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ എന്നിവർക്ക് പുറമെ ജലസേചന വകുപ്പ് ജീവനക്കാരെയും വിന്യസിച്ചു. എട്ട് സെക്ടറുകളിൽ നിന്നും ശേഖരിച്ച ജലം സി.ഡബ്ലു.ആർ.ഡി.എം  പരിശോധന നടത്തി റിപ്പോർട്ട്‌ സമർപ്പിക്കും.

ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്‌, സ്ഥിരം സമിതി അംഗങ്ങളായ പി ദിവാകരൻ, സി രേഖ, ഡെപ്യൂട്ടി കലക്ടർ ഇ അനിത കുമാരി, ഇറിഗേഷൻ വകുപ്പ്  സൂപ്രണ്ടിംഗ് എഞ്ചിനീയർ ബാലകൃഷ്ണൻ മണ്ണാറക്കൽ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ശാലു സുധാകർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ  ഫൈസൽ കെ എന്നിവർ സംസാരിച്ചു.

കനാൽ സിറ്റി പദ്ധതി നടപ്പാക്കും: മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്
Leave A Reply

Your email address will not be published.