മേളയുടെ ഉദ്ഘാടനം കേരള തുറമുഖം ആന്റ് മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു
കോഴിക്കോട്: അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ദേവഗിരി കോളേജിൽ ഈറ്റ് റൈറ്റ് മില്ലറ്റ് മേള സംഘടിപ്പിച്ചു.ഫുഡ്സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ, കേരള ഭക്ഷ്യ സുരക്ഷാ വകുപ്പ്, ദേവഗിരി കോളേജ് എന്നിവർ ചേർന്നാണ് മേള സംഘടിപ്പിച്ചത്. മേളയുടെ ഉദ്ഘാടനം കേരള തുറമുഖം ആന്റ് മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.
ചെറുധാന്യ വിപണന പ്രദർശന മേളയുടെ ഉദ്ഘാടനം എം.പി എം.കെ രാഘവൻ നടത്തി. ചടങ്ങിൽ കേരള സ്റ്റേറ്റ് ഫുഡ് സേഫ്റ്റി കമ്മിഷണർ വി.ആർ വിനോദ് അദ്ധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മേയർ സോ. ബീന ഫിലിപ്പ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.മല്ലിക ഗോപിനാഥ് , ദേവഗിരി കോളേജ് പ്രിൻസിപ്പൽ ഡോ. ബോബി ജോസ് , വാർഡ് കൗൺസിലർ സുരേഷ് കുമാർ, പി.എം ശങ്കരൻ, നിർമ്മൽ ഫ്രാൻസിസ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു.വിവിധ വിവിധ വിഷയങ്ങളിൽ മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി വിഭാഗം വകുപ്പ് മേധാവി ഡോ.അസ്മ റഹിം,സീനിയർ അഗ്രികൾച്ചറൽ ഓഫീസർ പി. പ്രകാശ് എന്നിവർ ക്ലാസെടുത്തു.
മേളയോട് അനുബന്ധിച്ച് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ മൽസരങ്ങളും പൊതുജനങ്ങൾക്കായി മില്ലറ്റ് പ്രദർശന വിപണന സ്റ്റാളുകളും ഒരുക്കിയിരുന്നു.
സമ്മാനദാനം കോളേജ് മാനേജർ ഫാ.പോൾ കുരീക്കാട്ടിൽ സി.എം.ഐ നിർവഹിച്ചു.