സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ആദ്യത്തെ സബ്-4-മീറ്റര്‍ എസ്യുവി ആയ കൈലാക്ക് ബുക്കിങ്ങ് ആരംഭിച്ച് വെറും 10 ദിവസത്തിനുള്ളില്‍ 10,000 ബുക്കിങ്ങുകള്‍ നേടിയെടുത്തു കൊണ്ട് നിര്‍ണ്ണായകമായ നേട്ടം കൈവരിച്ചു. സ്‌കോഡ ഓട്ടോയുടെ ഏറ്റവും പുതിയ ഈ വാഗ്ദാനത്തിന് ഉണ്ടായിരിക്കുന്ന വര്‍ദ്ധത ആവശ്യത്തെ ഉയര്‍ത്തി കാട്ടുന്ന ഈ ശക്തമായ പ്രതികരണം ഇന്ത്യയിലെ കുതിച്ചുയരുന്ന എസ്യുവി വിപണിയില്‍ പുതിയ കാഴ്ച്ചയായി മാറുന്നു.
ഈ കുതിപ്പ് മുതലെടുത്തു കൊണ്ട് സ്‌കോഡ ഓട്ടോ ഇന്ത്യ കൈലാക്കുമായി ഇന്ത്യ മുഴുവന്‍ ഒരു ഡ്രീം ടൂറിന് തുടക്കം കുറിച്ചിരിക്കുകയാണ്. നിര്‍ണ്ണായകമായ നഗരങ്ങളില്‍ ഉപഭോക്താക്കളുമായി ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്. ചകന്‍ പ്ലാന്റില്‍ നിന്നും ആരംഭിച്ച ഈ ടൂറില്‍ 3 കൈലാക്ക് എസ്യുവികള്‍ വരുന്ന 43 ദിവസങ്ങളില്‍ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ച് രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിച്ചേരും.
സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടറായ പീറ്റര്‍ ജനേബ പറഞ്ഞു, “ഷോറൂമില്‍ ഒരു കാര്‍ പോലുമില്ലാതെ 10 ദിവസത്തിനുള്ളില്‍ 10,000 ബുക്കിങ്ങുകള്‍! ഞങ്ങളെ സംബന്ധിച്ചിടാത്തോളം തീര്‍ത്തും പുതിയ സബ്-4-എം എസ് യു വി സെഗ്മെന്റില്‍ കൈലാക്ക് തീര്‍ത്തും പുതിയ ഒരു കാറാണ്. കൈലാക്ക് അനുഭവിച്ചറിയുവാന്‍ ഉപഭോക്താക്കള്‍ക്ക് ഒരു സാധ്യതയും ഇല്ലാതെ തന്നെ ഉണ്ടായിരിക്കുന്നതാണ് ഈ 10,000 ബുക്കിങ്ങുകള്‍. സ്‌കോഡ ബ്രാന്‍ഡിലുള്ള സമാനതകളില്ലാത്ത വിശ്വാസമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. എളിമയോടെ ഞങ്ങള്‍ തല കുനിക്കുന്നു. ഇന്ത്യന്‍ റോഡുകളില്‍ യൂറോപ്യന്‍ സാങ്കേതിക വിദ്യയെ ജനാധിപത്യവല്‍ക്കരിക്കും കൈലാക്ക് എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഇന്ത്യ ഡ്രീം ടൂര്‍ അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന സ്‌കോഡ ആരാധകരിലേക്ക് ഞങ്ങളുടെ ഉല്‍പ്പന്നം അടുത്തെത്തിക്കുവാന്‍ ഞങ്ങളെ സഹായിക്കും. കൈലാക്കിന്റെ അനുപമമായ സവിശേഷതകളും ആധുനിക ഡിസൈനും അനുഭവിച്ചറിയുവാന്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് അവസരം നല്‍കി കൊണ്ട് അവരുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിച്ചെടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.”
ഇന്ത്യ ഡ്രീം ടൂര്‍
2024 ഡിസംബര്‍ 13-ന് ചകന്‍ പ്ലാന്റില്‍ നിന്നും ആരംഭിച്ച 3 സ്‌കോഡ കൈലാക്ക് എസ്യുവികളുടെ രാജ്യ വ്യാപകമായുള്ള യാത്ര 3 വഴികളിലായി ഏതാണ്ട് 70 നഗരങ്ങള്‍ കവര്‍ ചെയ്യും. ഓരോ വഴിയും വ്യത്യസ്ത മേഖലകളെ താണ്ടുകയും 2025 ജനുവരി 25-ഓടു കൂടി പ്ലാന്റില്‍ തിരിച്ചെത്തുമ്പോഴേക്കും തീര്‍ത്തും വ്യത്യസ്തമായ വിവിധ ദിശകള്‍ താണ്ടുകയും ചെയ്യും. പശ്ചിം-ദക്ഷിണ റൂട്ടില്‍ പൂനെ, കൊല്‍ഹാപൂര്‍, പനാജി, മംഗലാപുരം, മൈസൂര്‍, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങള്‍ ഉള്‍പ്പെടുന്നു. പശ്ചിമ-ഉത്തര റൂട്ട് മുംബൈ, സൂറത്ത്, ബറോഡ, അഹമദാബാദ്, ഡല്‍ഹി എന്നീ നഗരങ്ങള്‍ സന്ദര്‍ശിക്കുകയും മൂന്നാമത്തെ റൂട്ട് പൂനെയില്‍ നിന്നും കിഴക്കോട്ട് തിരിച്ച് നാസിക്, നാഗ്പൂര്‍, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങള്‍ താണ്ടി വരും.
ഓരോ സ്‌റ്റോപ്പിലും ജനങ്ങള്‍ക്ക് നന്നായി കാണുവാന്‍ കഴിയുന്ന തരത്തില്‍ ഡിസ്‌പ്ലേ ചെയ്യപ്പെടുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സ്‌കോഡ കൈലാക്ക് നേരിട്ട് കണ്ട് അനുഭവിക്കുവാനുള്ള അവസരം ലഭിക്കും. അതിന്റെ ആധുനികവും കരുത്തുറ്റതുമായ ഡിസൈനും മറ്റ് സവിശേഷതകളും 2025 ജനുവരി 27-ന് അത് ഡീലര്‍ഷിപ്പുകളില്‍ എത്തുന്നതിനു മുന്‍പ് തന്നെ നേരിട്ട് കണ്ട് മനസ്സിലാക്കുവാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. കൈലാക്കിന്റെ മികവ് നേരിട്ട് അനുഭവിച്ചറിയുവാന്‍ ഉപഭോക്താക്കള്‍ക്ക് വലിയ അവസരം ഒരുക്കുന്ന ഈ സംരംഭം സ്‌കോഡ ഓട്ടോ ഇന്ത്യയുടെ വാഹന നിരകളിലേക്കുള്ള ഏറ്റവും പുതിയ ഈ കൂട്ടിച്ചേര്‍ക്കലിനെ ചുറ്റിപറ്റിയുള്ള ആവേശം വാനോളം ഉയര്‍ത്തും.
കൈലാക്ക്
6-സ്പീഡ് മാന്വല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടു കൂടിയ ഫലപ്രദവും വിശ്വസനീയവുമായ 1.0ടിഎസ്ഐ എഞ്ചിന്റെ കരുത്തുമായി വന്നെത്തുന്ന കൈലാക്ക് 4 വേരിയന്റുകളിലും 7 നിറങ്ങളിലും ലഭ്യമാവും. ആധുനികവും കരുത്തുറ്റതും ദൃഢവുമായ കൈലാക്ക് യുറോപ്യന്‍ സാങ്കേതിക വിദ്യ ഇന്ത്യന്‍ റോഡുകളില്‍ അക്ഷരാര്‍ത്ഥത്തില്‍ ജനാധിപത്യവല്‍ക്കരിക്കും. എല്ലാ വേരിയന്റുകളിലും 25-ലധികം സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സവിശേഷതളോടെ ഏറ്റവും മികച്ച ക്യാബിന്‍ സുരക്ഷ ഉറപ്പാക്കുന്നു കൈലാക്ക്. 6 എയര്‍ബാഗുകള്‍, നിരവധി സജീവവും നിഷ്‌ക്രിയവുമായ സുരക്ഷാ സവിശേഷതകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 8 ലക്ഷത്തിലധികം കിലോമീറ്റര്‍ പരീക്ഷണ ഓട്ടമാണ് കൈലാക്ക് നടത്തിയിട്ടുള്ളത്. ചന്ദ്രനിലേക്ക് പോയി തിരിച്ചു വരുന്ന ദൂരത്തേക്കാള്‍ കൂടുതലാണ് ഇത്.
ആദ്യത്തെ 33,333 ഉപഭോക്താക്കള്‍ക്ക് സ്‌കോഡ ഓട്ടോ ഇന്ത്യ പരിമിത വാഗ്ദാനം ഇപ്പോള്‍ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. അവര്‍ക്ക് 3 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് മെയിന്റനന്‍സ് പാക്കേജ് സൗജന്യമായി ലഭിക്കും. സബ്-4-മീറ്റര്‍ എസ്യുവി സെഗ്മെന്റില്‍ ഏറ്റവും കുറഞ്ഞ പരിപാലന ചെലവാണ് ഇതിലൂടെ ഈ കാറിനുണ്ടാവുക. അതായത് ആദ്യത്തെ 33,333 ഉപഭോക്താക്കള്‍ക്ക് 5 വര്‍ഷത്തേക്ക് പ്രതി കിലോമീറ്ററിന് 0.24 രൂപ മാത്രം പരിപാലന ചെലവ്. കൈലാക്ക് ക്ലാസിക് വേരിയന്റ് ഇപ്പോള്‍തന്നെ പൂര്‍ണ്ണമായും വിറ്റഴിച്ചിരിക്കുന്നു. അതിനാല്‍ മേലില്‍ അത് ബുക്ക് ചെയ്യുവാന്‍ കഴിയുകയില്ല. എന്നാല്‍ 33,333 ബുക്കിങ്ങുകളും പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ താല്‍പ്പര്യം പ്രകടിപ്പിച്ചു കൊണ്ട് ഈ വേരിയന്റ് ബുക്ക് ചെയ്യാന്‍ സാധിക്കും.