കവിയും വിവർത്തകനും പത്രപ്രവർത്തകനും സാമൂഹിക പരിഷ്കർത്താവുമായിരുന്ന കടത്തനാട് ഉദയവർമ്മ രാജയുടെ സ്മരണാർത്ഥം നല്കി വരുന്ന കടത്തനാട് ഉദയ വർമ്മ രാജാ പുരസ്കാരം ഇത്തവണ ഡോ.എം.എസ്. നായർക്ക് സമ്മാനിക്കും.
എഴുത്തുകാരനും പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനും തത്വചിന്തകനും സാമൂഹിക ചരിത്രരചയിതാവും ഫോക് ലോർ ഗവേഷകനുമായ ഡോ.എം.എസ്. നായർ 18 ഗ്രന്ഥങ്ങളുടെ കർത്താവാണ്.
ഡോ.കെ.കെ.എൻ.കുറുപ്പ്, ശ്രീ.ടി.കെ. വിജയ രാഘവൻ, ശ്രീ എ.വി. അജയകുമാർ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് നിർണ്ണയിച്ചത്.
20,000 (ഇരുപതിനായിരം) രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.