ബേപ്പൂർ: ബേപ്പൂർ എലന്തക്കാട് സ്കൂളിൽ വെച്ച് നടത്താൻ തീരുമാനിച്ച മുൻ ബേപ്പൂർ നിവാസികളുടെ സംഘടനയായ ‘ ബേപ്പൂർ കൂട്ടായ്മ’ യുടെ ഒന്നാം വാർഷികാഘോഷം ‘ ബേപ്പൂരാരവം 2 K24 ‘ സീസൺ 1 എന്ന പേരിൽ ഇന്ന് ( 15, 12. 24 ) ബേപ്പൂർ ബി സി റോഡിലെ എടത്തൊടി കൃഷ്ണൻ മെമ്മോറിയൽ ഹാളിൽ രാവിലെ 10 മണി മുതൽ നടക്കും.
ഗായിക ആയിഷ സമീഹ ഉദ്ഘാടനം ചെയ്യും.
കോർപ്പറേഷൻ കൗൺസിലർ കെ രജനി, നൗഷാദ് രാമനാട്ടുകര സ്റ്റേറ്റ് വൈസ് പ്രസിഡന്റ് മലയാളി മജിഷ്യൻസ് അസോസിയേഷൻ, ബേപ്പൂർ എസ്എച്ച് ഒ ദിനേശ് കോറോത്ത് എന്നിവർ അതിഥികളായെത്തും.
ബേപ്പൂരിലെ ഖലാസി തലമുറയിലെ അവസാന കണ്ണി കെ പി ഉമ്മർ മൂപ്പൻ,ഉരു നിർമ്മാണ മേഖലയിലെ ഇപ്പോഴത്തെ തലമുറക്കാരൻ ഗോകുൽദാസ് മേസ്തിരി,പത്രപ്രവർത്തനരംഗത്ത് ശ്രദ്ധേയനായ ബേപ്പൂർ കൂട്ടായ്മ അംഗം സതീഷ് കൊല്ലം കണ്ടിഎന്നിവരെ ചടങ്ങിൽ ആദരിക്കും.
വിവിധ കലാ കായിക വിനോദ പരിപാടികളും ഉണ്ടായിരിക്കും