വയനാട് ജില്ലയിൽ വിവിധ ഒഴിവുകൾ

0

ഡന്റിസ്ട്രി തസ്തികയില്‍ നിയമനം

വയനാട് ഗവ മെഡിക്കല്‍ കോളെജില്‍ ഡന്റിസ്ട്രി (ഒ.എം.എഫ്.എസ്) വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയിലേക്ക് കറാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.ഡി.എസ്/എ.ഡി.എസ്(ഒ.എം.എഫ്.എസ്) യു.ജി/പി.ജി കേരള ഡെന്റല്‍ കൊണ്‍സില്‍ രജിസ്‌ട്രേഷനാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ആധാര്‍, പാന്‍, വയസ് തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജിസംബര്‍ 21 ന് രാവിലെ 10.45 ന് വയനാട് ഗവ മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജറിയില്‍ പി.ജിയുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍- 04935 299424.

ട്യൂട്ടർ – ഡെമോൺസ്ട്രറേറ്റർ ജൂനിയർ റസിഡൻ്റ് ഒഴിവ്

വയനാട് ഗവ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിൽ ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ ജൂനിയർ റസിഡൻ്റ് തസ്തികളിൽ ഒഴിവ്. എം.ബി.ബി.എസും ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ള ഡോക്ടർമാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിൻ്റെ അസൽ, മാർക്ക് ലിസ്റ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിൻ്റെ സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖയുമായി ഡിസംബർ 31ന് രാവിലെ 11ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാലിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

Leave A Reply

Your email address will not be published.